Image

സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ഹീത്രുവില്‍

Published on 26 August, 2019
സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ഹീത്രുവില്‍
  
ലണ്ടന്‍: മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ഹീത്രുവില്‍ നടക്കും. 

സെന്റ് മേരിസ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം 4 ന് ആരംഭിക്കുന്ന പൊതുസമ്മേളനം എം. സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം പ്രമുഖ വാക്മിയും കേരളത്തിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ സുനില്‍ പി. ഇളയിടം നിര്‍വഹിക്കും. കലസാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ 8 ന്, സെന്റ് ഡേവിഡ് റോമന്‍ കാത്തോലിക് ചര്‍ച് ഹാളില്‍, രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന പ്രതിനിധി സമ്മേളനം യുകെയുടെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം വരുന്ന സമ്മേളന പ്രതിനിധികളെ എം. സ്വരാജ് അഭിസംബോധന ചെയ്യും. തുടര്‍ന്നു വിവിധ സമീക്ഷ ബ്രാഞ്ചുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ദേശീയ സമ്മേളനം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ദേശീയ സമിതിയെയും ദേശീയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ദേശീയ സെക്രട്ടറി സ്വപ്ന പ്രവീണും ജോയിന്റ് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും അറിയിച്ചു 

ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐ ഡബ്ല്യു എ, എഐസി, എഐഡബ്ല്യു, ക്രാന്തി, പി ഡബ്ല്യു എ പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിതാക്കളായി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് കൃഷണ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക