Image

എത്ര ദേശീയ അവാര്‍ഡുകളാണ് നിങ്ങള്‍ക്കുള്ളത് !! റിയലസ്റ്റിക്ക് സിനിമകളുടെ ഈറ്റില്ലമാണ് മലയാള സിനിമയെന്ന് പ്രഭാസ്‌

Published on 26 August, 2019
എത്ര ദേശീയ അവാര്‍ഡുകളാണ് നിങ്ങള്‍ക്കുള്ളത് !! റിയലസ്റ്റിക്ക് സിനിമകളുടെ ഈറ്റില്ലമാണ് മലയാള സിനിമയെന്ന് പ്രഭാസ്‌

മലയാളം സിനിമ ഇന്‍ഡസ്ട്രിയെപ്പറ്റി വാതോരാതെ പ്രശംസിച്ച്‌ പ്രഭാസ്. സാഹോയുടെ പ്രചരണാര്‍ത്ഥം കേരളത്തില്‍ എത്തിയപ്പോഴാണ് മലയാളികളോടും, മലയാള സിനിമയോടുമുള്ള തന്റെ ഇഷ്ടം പ്രഭാസ് വെളിപ്പെടുത്തിയത്. ബാഹുബലിക്ക് മുന്‍പ് കേരളത്തില്‍ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. എന്നാല്‍ ഒന്നാം ഭാഗത്തിന് ശേഷം കേരളത്തില്‍ ഷൂട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പലരും വന്നു സ്‌നേഹപ്രകടനം നടത്തി. അത് തനിക്ക് വളരെ സന്തോഷമായെന്നും പ്രഭാസ് പറഞ്ഞു.


 മലയാള സിനിമ ഇന്ത്യയിലെ ഏറ്റവും റിയലിസ്റ്റിക്കായി സിനിമ ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയാണ്. ഇവിടേക്ക് എത്ര ദേശീയ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. അതില്‍ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്നും ഇവിടെ എല്ലാവരും പ്രതിഭകളാണെന്നും പ്രഭാസ് പറഞ്ഞു. സാഹോയുടെ മലയാള പതിപ്പില്‍ മലയാളി താരം ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


എല്ലാ പ്രാദേശിക ഭാഷകളിലും അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ട്. സാഹോ ഒരു ക്ലാസിക്ക് ആണെന്നെന്നും അവകാശപ്പെടുന്നില്ലെങ്കിലും ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് പ്രഭാസ് കൂട്ടിച്ചേര്‍ത്തു. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിന്ദി താരം ശ്രദ്ധ കപൂറാണ് നായിക. ശങ്കര്‍ എഹ്‌സാന്‍ ലോയിയാണ് സംഗീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക