Image

സിസ്റ്റര്‍ അഭയ കേസ്‌: വിചാരണയില്‍ ഒന്നാം സാക്ഷി കൂറ്‌ മാറി

Published on 26 August, 2019
 സിസ്റ്റര്‍ അഭയ കേസ്‌: വിചാരണയില്‍ ഒന്നാം സാക്ഷി കൂറ്‌ മാറി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം സാക്ഷി വിചാരണ നടക്കുന്നതിനിടെ കൂറ്‌ മാറി. അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ്‌ ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്‌.

ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും അത്‌ സി.ബി.ഐ പ്രത്യേക കോടതി അംഗീകരിക്കുകയും ചെയ്‌തു. കേസിലെ ഒന്ന്‌,രണ്ട്‌ എന്നീ സാക്ഷികള്‍ മരണപെട്ടതിനെ തുടര്‍ന്നാണ്‌ അനുപമ ഒന്നാം സാക്ഷിയുടെ സ്ഥാനത്തേക്ക്‌ എത്തുന്നത്‌. ആകെ 50 സാക്ഷികളാണ്‌ കേസുമായി ബന്ധപ്പെട്ട്‌ ഉള്ളത്‌.

പത്ത്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ കേസിലെ വിചാരണ ആരംഭിക്കുന്നത്‌. വിചാരണ തടയണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ കേസിലെ പ്രതികള്‍ നിരന്തരം ഹൈക്കോടതിയെ സമീപിച്ചതിനാലാണ്‌ വിചാരണ നടപടികള്‍ നിരന്തരം മാറ്റി വച്ചത്‌. 

രണ്ടാം പ്രതി ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച്‌ മുന്‍ എസ്‌.പി കെ.ടി മൈക്കിള്‍ എന്നിവരെ നേരത്തെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.

ഫാ.തോമസ്‌ എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ്‌ കേസിലെ പ്രധാന പ്രതികള്‍. 2009ലാണ്‌ കേസിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്‌. 1992 മാര്‍ച്ച്‌ 27നാണ്‌ കോട്ടയത്തെ പയസ്‌ ടെന്റ്‌ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക