Image

രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി

Published on 26 August, 2019
രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി
മുക്കം: പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റുകളിലും കയ്യിട്ട്‌ വാരല്‍. 

വയനാട്‌ മണ്ഡലത്തിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റുകളാണ്‌ കൊടിയത്തൂര്‍ മണ്ഡലം പ്രസിഡന്റ്‌ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്‌. 

സംഭവം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായതോടെ വിതരണം നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഡി.സി.സി. ഓഫീസില്‍ നിന്ന്‌ 350 ഓളം കിറ്റുകള്‍ കൊടിയത്തൂരില്‍ എത്തിയത്‌. 

അരി, ചെറുപയര്‍, ബിസ്‌കറ്റ്‌ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളും ഒരു പുതപ്പുമടങ്ങുന്നതാണ്‌ കിറ്റ്‌. കൊടിയത്തൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം വീടുകളിലാണ്‌ വെള്ളം കയറിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക