Image

നിഷാ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തള്ളി പി ജെ ജോസഫ്

Published on 25 August, 2019
നിഷാ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തള്ളി പി ജെ ജോസഫ്
പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി ചേര്‍ന്ന് എന്നെ അതിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേക്കുറിച്ച് താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

അതേസമയം, നിഷാ ജോസ് കെ മാണി യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തള്ളി്. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  കെ എം മാണിയുടെ കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് നിര്‍ബന്ധമില്ല. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തീരുമാനമാകുമെന്നും ജോസഫ് പറഞ്ഞു. വിജയസാധ്യതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സെപ്റ്റംബര്‍ 23നാണ് പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണലും നടക്കും. കെ എം മാണി അന്തരിച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക