Image

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

Published on 25 August, 2019
കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു


ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(96) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെനാളായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.

സിദ്ധാര്‍ഥയുടെ മരണവിവരം പോലും അറിയാതെയാണ് കാപ്പി വ്യവസായത്തിലെ പ്രമുഖനായിരുന്ന ഗംഗയ്യ ഹെഗ്‌ഡെയുടെ വിയോഗം. ജൂലായ് 29ന് കാണാതായ വി.ജെ. സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക