Image

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിന് സ്വര്‍ണം

Published on 25 August, 2019
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിന് സ്വര്‍ണം
ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിന് സ്വര്‍ണം. ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അഞ്ചാം നമ്പര്‍ താരമായ സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 21-7, 21-7 . ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്.

37 മിനുട്ടില്‍ രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോക കിരീടമണിഞ്ഞു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ അഞ്ചാമത് മെഡല്‍ നേട്ടമാണിത്. 2013ലും 2014ലും വെങ്കലവും 2017ലും 2018ലും വെള്ളിയും നേടിയിരുന്നു. 2017ലെ ഫൈനലില്‍ ഒക്കുഹാരയോട് ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ മധുരപ്രതികാരം കൂടിയായി ഇത്തവണത്തെ വിജയം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായ് പ്രണീത് വെങ്കലമെഡല്‍ നേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക