Image

വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി

Published on 25 August, 2019
 വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി
ന്യു യോര്‍ക്ക്: ഭക്ഷണത്തിനു ജാതി-മതമൊന്നുമില്ല. ഭിന്നതകള്‍ക്കിടയില്‍ സൗഹ്രുദത്തിന്റെ രുചികള്‍ വിളമ്പി ഇസ്ലാമിക്ക് സെന്റര്‍ ഓഫ് ലോംഗ് ഐലന്‍ഡിലെ ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്ടിറ്റ്യൂട്ട് ജന ഹ്രുദയം കവര്‍ന്നു.

വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള 30-ല്‍ പരം രുചിയേറിയ വിഭവങ്ങള്‍ പങ്കു വച്ച ഫുഡ് ഫെസ്റ്റിവല്‍ പുതിയ തുടക്കവും വലിയ വിജയവുമായി-സംഘാടകരിലൊരാളായ ഡോ. ഉണ്ണി മൂപ്പന്‍ വിലയിരുത്തി. ഹോട്ടലില്‍ നിന്നുള്ള ഒന്നോ രണ്ടോ ഡിഷ് ഒഴിച്ച് ബാക്കി എല്ലാം വീടുകളില്‍ തയ്യാറാക്കി കൊണ്ടു വന്നതാണ്. സൗജന്യമായി എത്തിയ വിഭവങ്ങള്‍ ആസ്വദിച്ചപ്പോള്‍ ഭിന്നതകള്‍ക്കപ്പുറത്തുള്ള ഒരുമ നാവില്‍ നിറഞ്ഞു.

ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) പ്രമാണിച്ചാണു പുതുമയാര്‍ന്ന ഈ പരിപാടി സംഘടിപ്പിച്ചത്. വന്നവര്‍ക്കൊക്കെ അത് ഇഷ്ടമായി. ഏഴ് കേരളീയ കുടുംബങ്ങളില്‍ നിന്നും വിഭവങ്ങളെത്തി. ഹസീന മൂപ്പന്‍, മിസിസ് യു.എ. നസീര്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ കൈപ്പുണ്യം തെളിയിച്ചു. ചെമ്മീന്‍ പത്തിരി, ഫിഷ് ബിരിയാണി,വെള്ളയപ്പം, പരിപ്പു പായസം, പഴം പൊരി, തേങ്ങാപ്പാല്‍ ഒഴിച്ചു തയ്യാറാക്കിയ ചിക്കന്‍ സ്റ്റ്യൂ, വെജിറ്റബിള്‍ സ്ട്യൂ,എന്നിങ്ങനെ പോയി കേരളീയ വിഭവങ്ങള്‍.

ഇസ്രയേല്‍, എത്യോപ്യ, കഷ്മീര്‍ തുടങ്ങി വിവിധ നാടുകളുടെ രുചിപ്പെരുമയില്‍ വയറും മനസും നിറഞ്ഞപ്പോള്‍ വെസ്റ്റ്ബറിയിലെ ഇസ്ലാമിക് സെന്ററിന്റെ മള്‍ട്ടി പര്‍പ്പസ് റൂം അന്താരാഷ്ട്ര ഫുഡ് കോര്‍ട്ടാവുകയായിരുന്നു.

വെസ്റ്റ്ബറി, ഈസ്റ്റ് മെഡോ, ചുറ്റുമുള്ള കമ്മ്യൂണിറ്റികള്‍ എന്നിവിടങ്ങളിലെ 200 ഓളം പേര്‍ പങ്കെടുത്തു. ഒരു ഡസനിലധികം സംസ്‌കാരങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉണ്ടായിരുന്നു. അതു പോലെ തനതു സംസ്‌കാരങ്ങളിലെ വേഷമണിഞ്ഞാണു ആളുകള്‍ എത്തിയത്

ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്ടിറ്റ്യൂട്ട്  ചെയര്‍ പ്രൊഫ. ഫറൂഖ് ഖാന്‍ സ്വാഗതമാശംസിച്ചു. മലയാളിയായ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് ഇസ്ലാമിക് സെന്ററിനെയും ഇന്റര്‍ഫെയ്ത്ത് ഇന്‍സ്ടിറ്റ്യൂട്ടിനെയും ആദരിക്കുന്ന സെനറ്റിന്റെ പ്രൊകല്‌മേഷന്‍ ഡോ. ഉണ്ണി മൂപ്പനു കൈമാറി. മാത്രുകാപരമായ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭിന്നതകള്‍ക്കപ്പുറമുള്ള ഒത്തൊരുമക്കായി നാം പരിശ്രമിക്കണമെന്നു സെനറ്റര്‍ കെവിന്‍ തോമസ് പറഞ്ഞു

ഇസ്ലാമിക്ക് സെന്റര്‍ ബോര്‍ഡ് അംഗമയ സീമ റഹ്മാന്‍ ഇത് 'ഈദ് 101' എന്നാണു വിശേഷിപ്പിച്ചത്. ജനങ്ങള്‍ക്ക് അവരുടെ മുസ്ലിം അയല്‍ക്കാര്‍ ആരെന്ന് അറിയാന്‍ ഒരു അവസരം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഭക്ഷണം പങ്കിടുകയും അപ്പം മുറിക്കുകയുമാണ് - റഹ്മാന്‍ പറഞ്ഞു. ആദ്യമായി സെന്ററില്‍ എത്തീയ പലരും ഭക്ഷണവുമായാണു വന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിനു ലഭിച്ച ജന പിന്തുണയില്‍ അവര്‍ സംത്രുപ്തി പ്രകടിപ്പിച്ചു.

ഇസ്ലാമിലെ ഏറ്റവും പുണ്യനഗരമായ സൗദി അറേബ്യയിലെ മക്കയുടെ ചരിത്രം ഇന്റര്‍ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് അംഗം മുഹമ്മദ് സുഹൈല്‍ നബി വിശദീകരിച്ചു. എല്ലാ വിശ്വാസവും ചരിത്രവും ആരംഭിച്ച സ്ഥലം എന്ന് മക്കയെ വിശേഷിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഹജ്ജിനു മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു.

മറ്റൊരു ഇന്റര്‍ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് അംഗമായ സഹാര്‍ ഹുസൈന്‍ 2015 സെപ്റ്റംബറില്‍ ഭര്‍ത്താവ് യൂസഫുമൊത്ത് നടത്തിയ ഹജ്ജ് തീര്‍ത്ഥാടന അനുഭവം പങ്കിട്ടു.

കഴിവുള്ള എല്ലാ മുസ്ലിംകളും ഒരു തവണയെങ്കിലും ഹജ്ജ് തീര്‍ത്ഥാടനം നടത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി അനുഷ്ഠാനങ്ങള്‍ നടത്തുന്നു. ''ഇത് പഴഞ്ചന്‍ ആചാരമയി തോന്നാം- ഹുസൈന്‍ പറഞ്ഞു. പക്ഷെ അത് മനുഷ്യരെ വിനയാന്വിതരാക്കുന്ന അനുഭവമായിരുന്നു. എല്ലായിടത്തു നിന്നും വന്ന് ഒരേ വിശ്വസം പങ്കിടുന്നവര്‍. അവര്‍ തങ്ങളുടെ നാഥനൊപ്പം ജീവിക്കാനും ജീവിതം പുനക്രമീകരിക്കാനും ആഗ്രഹിക്കുന്നു.'

ദൈവ കല്പ്പന ലംഘിക്കാന്‍ സാത്താന്‍ ഇബ്രാഹിം നബിയെ പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന മൂന്നു തൂണുകള്‍ക്കു നേരെ വികാര തീവ്രതോടെ കല്ലെറിയുന്നവരെ കണ്ടിട്ടുണ്ട്. അവര്‍ ജീവിതത്തില്‍ നിന്നു സാത്താനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നുവെന്നു സാരം. തികച്ചും പ്രചോദനകരമാണ്  അത്തരം കാഴ്ചകള്‍.

പുത്രനു പകരം പകരം ആടിനെ ഇബ്രാഹിം ബലിയര്‍പ്പിക്കുന്നതിനെ അനുസ്മരിച്ചാണു ബലി പെരുന്നാള്‍.

എത്തിക്കല്‍ ഹ്യൂമനിസ്റ്റ് സൊസൈറ്റി ഓഫ് ലോംഗ് ഐലന്‍ഡിലെ അംഗവും മുന്‍ പീസ് കോര്‍ സന്നദ്ധ പ്രവര്‍ത്തകയുമായ ലിന്‍ ഡോബ്രിന്റെ ആശയമായിരുന്നു ഈ ഭക്ഷ്യമേള. വെസ്റ്റ്ബറിയില്‍ താമസിക്കുന്ന ഡോബ്രിന്‍ ഫുഡിനെപറ്റിയുള്ള എഴുത്തുകാരിയുമാണ്.

ഈ കാലത്ത്  മ്മള്‍ പരസ്പരം കൂടുതല്‍ അറിയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു- ഡോബ്രിന്‍ പറഞ്ഞു, വ്യത്യസ്ത സംസ്‌കാരങ്ങളുടെ രുചി നേരിട്ടറിയുന്നതില്‍പരം പഠനാനുഭവം മറ്റെന്താണുള്ളത്?

വിരുന്നിനിടെ പുതിയ ആളുകളെ പരിചയപ്പെടുന്നതിനും ബലി പെരുന്നാളില്‍ നിന്ന്  വര്‍ എന്താണ് പഠിച്ചതെന്നും അത് അവരുടെ സ്വന്തം സംസ്‌കാരവും മതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിഥികള്‍ സംവദിച്ചു.

യഹൂദ അവധി ദിനമായ റോഷ് ഹഷാനയും ബലി പെരുന്നാളിനോട് ബന്ധപ്പെട്ടിരിക്കുന്നു. അബ്രാഹാം നടത്തുന്ന ബലിയാണു അവിടെയും അനുസ്മരിക്കുന്നത്.

2015 ഒക്ടോബറില്‍ ആരംഭിച്ച ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്  നിരവധി മത സൗഹാര്‍ദ്ദ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചു. വിവിധ മതവിഭാഗത്തില്‍പ്പെട്ടവരെ ഇന്റര്‍ഫെയ്ത്ത് സംഭാഷണത്തില്‍ ഏര്‍പ്പെടാനും വിവിധ അവധി ദിനങ്ങള്‍ ആഘോഷിക്കാനും ക്ഷണിച്ചു. ഏപ്രിലില്‍ ആദ്യത്തെ പെസഹാ സെഡര്‍ ആഘോഷിച്ചു
 വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി വിവിധ നാടുകളുടെ രുചി വിളമ്പി ബലി പെരുന്നാള്‍ ആഘോഷം മത സൗഹ്രുദ വേദിയായി
Join WhatsApp News
Remove it. 2019-08-25 18:22:42
Why E-malayalee is trying to block the comments when they have ways to fillter it? If they are blocking purposely then it is an onslaught on first amendment.  
Firing back 2019-08-25 21:27:09
അമേരിക്കൻ ഫ്രീഡം ഓഫ് സ്പീച്ചിന്റെ കീഴിൽ ട്രമ്പിന്റെ പേര് പറഞ്ഞ് ചീത്തവിളിക്കാം . പക്ഷെ ഇന്ത്യയിൽ മോദിയുടെയോ പിണറായിയുടെയോ പേര് പറഞ്ഞു ചീത്ത വിളിച്ചാൽ പിന്നെ അവന്റെ കാര്യം കട്ടപ്പുക .  നാം ഇന്ന് അമേരിക്കയിലാണ് ജീവിക്കുന്നത് പത്രാധിപരെ. എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത് ഒരിക്കൽ ഒരുത്തൻ എന്നെ വിളിച്ചിട്ടു പറഞ്ഞു, നീയല്ലേ   ഇന്ന പേരിൽ എഴുതുന്ന ആൾ എന്ന് .  ഞാൻ ചോദിച്ചു ഞാനാണ് എന്നതിന് എന്താണ് ഉറപ്പ് . അത് ഐ പി അഡ്രെസ്സ് വച്ച് കണ്ടുപിടിച്ചതാണ് എന്ന് .   ഐ പി അഡ്രസ്സ് വേറൊരുത്തൻ കിട്ടണമെങ്കിൽ, അയാൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ആക്സസ് ഉണ്ടായിരിക്കണം .  സത്യം അറിയാതെ ഒരാളെ വിളിചിട്ട് നീയല്ലേ അതിനൊക്കെ ചോദിച്ചാൽ അതിന് സ്ളാണ്ടറിങ് എന്ന് പറയും .  അതുമാത്രമല്ല പത്രത്തെ കുറിച്ചുള്ള മതിപ്പും നഷ്ടപ്പെടും .  ഞങ്ങൾ അഭിപ്രായം എഴുതുമ്പോൾ നിങ്ങൾ അത് ഏറ്റവും വിശ്വാസത്തോടെ എഴുതുന്ന ആളുടെ ഐഡന്റിറ്റി കാത്തു സൂക്ഷിക്കും എന്ന ഉറപ്പോടെയാണ് എഴുതുന്നത് .  നിങ്ങളാണ് ഫൈനൽ അതോറിട്ടി.  മറ്റുള്ളവർ അഭിപ്രായം എഴുതിയതു കൊണ്ട് എഴുതിയതാണ് .  അമേരിക്കയിലെ പത്രങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ കണ്ടാൽ , മോദിയും പിണറായിയുമൊക്കെ ആയിരുന്നെങ്കിൽ എഴുതുന്നവനെ വെട്ടിയും കുത്തിയും കൊല്ലും.   
problem fixed yet? 2019-08-25 15:18:16
did e malayalee fix the problem with comment posting?
or is some are blocked?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക