Image

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യില്‍ ആനി ലിബു, മിഷേല്‍

Published on 25 August, 2019
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യില്‍ ആനി ലിബു, മിഷേല്‍
ഒരു അഡാര്‍ ലവ് നു ശെഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക' എന്ന ചിത്രത്തില്‍ അമേരിക്കന്‍ മലയാളികളയ ആനി ലിബു, പുത്രി മിഷേല്‍ എന്നിവര്‍ വേഷമിടുന്നു.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായിരുന്ന അരുണ്‍ ആണ് നായകന്‍. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, സലിം കുമാര്‍, ഇന്നസന്റ്, ഇടവേള ബാബു, തരികിട സാബു, എന്നിവര്‍ക്കൊപ്പം നൂറിന്‍ ഷെറീഫ്, ഉര്‍വശി, സ്‌നേഹാ സക്‌സേന, നിഖിത എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. കെ. നാസര്‍ നിര്‍മ്മാണം. ഒമറിന്റെ കഥക്ക് സാരംഗ് ജയപ്രകാശ്, വേണു, ഒ.വി. കിരണ്‍ലാല്‍ എന്നിവരാണു തിരക്കഥ രചിച്ചിരിക്കുന്നത്.

ഗോപീസുന്ദറിന്റേതാണു സംഗീതം. ഗാനരചന ബി.കെ. ഹരിനാരായണ്‍, ബ്ലെസ്ലി. ചായാഗ്രഹണം സിനോജ് പി. അയ്യപ്പന്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യില്‍ ആനി ലിബു, മിഷേല്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യില്‍ ആനി ലിബു, മിഷേല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക