Image

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്‌ ശേഷം കശ്‌മീര്‍ താഴ്വരയില്‍ നടന്നത്‌ 250 കല്ലേറ്‌ സംഭവങ്ങള്‍

Published on 25 August, 2019
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്‌ ശേഷം കശ്‌മീര്‍ താഴ്വരയില്‍  നടന്നത്‌ 250 കല്ലേറ്‌ സംഭവങ്ങള്‍

ശ്രീനഗര്‍: ആഗസ്റ്റ്‌ ആറിന്‌ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്‌ ശേഷം കാശ്‌മീര്‍ താഴ്വരയില്‍ ഇതുവരെ നടന്നത്‌ 250 കല്ലേറ്‌ സംഭവങ്ങള്‍ . സുരക്ഷ വൃത്തങ്ങളാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. 

ജമ്മു-കാശ്‌മീരിന്‌ പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത്‌ വകുപ്പ്‌ റദ്ദാക്കിയ ആഗസ്റ്റ്‌ 6 നും ആഗസ്റ്റ്‌ 22 നും ഇടയിലുള്ള കണക്കാണ്‌ ഇത്‌. ഈ കല്ലേറ്‌ സംഭവങ്ങളില്‍ 90 ശതമാനവും ശ്രീനഗറിലാണ്‌നടന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

എന്നാല്‍ 2016 ഹിസ്‌ബുള്‍ മുജാഹിദ്‌ കമാന്‍റര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട സമയത്തെ കല്ലേറ്‌ സംഭവങ്ങള്‍ താരതമ്യം ചെയ്യുമ്‌ബോള്‍ ഇപ്പോഴത്തെ കല്ലേറു സംഭവങ്ങള്‍ കുറവാണെന്നും സുരക്ഷ സേനപറയുന്നു . 

2016 ജൂലൈ 8 മുതല്‍ 25 വരെ അന്ന്‌ ഉണ്ടായത്‌ 338 കല്ലേറ്‌ സംഭവങ്ങളാണ്‌. 1460 സിആര്‍പിഎഫ്‌ ജവാന്മാര്‍ക്ക്‌ അന്ന്‌ പരിക്കേറ്റു. 200 സൈനിക വാഹനങ്ങള്‍ക്ക്‌ കേടുപാടു പറ്റി.അതേസമയം ആഗസ്റ്റ്‌ 6 മുതല്‍ 22 വരെ നടന്ന കല്ലേറുകളില്‍ 56 സിആര്‍പിഎഫ്‌ ഭടന്മാര്‍ക്ക്‌ മാത്രമാണ്‌ പരിക്കേറ്റത്‌ . 25 വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക