Image

പാലാ ഉപതെരഞ്ഞെടുപ്പ്‌; സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്‌തു കണ്ടെത്തുമെന്ന്‌ ജോസ്‌ കെ. മാണി

Published on 25 August, 2019
പാലാ ഉപതെരഞ്ഞെടുപ്പ്‌; സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്‌തു കണ്ടെത്തുമെന്ന്‌ ജോസ്‌ കെ. മാണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്‌തു കണ്ടെത്തുമെന്ന്‌ വ്യക്തമാക്കി കേരള കോണ്‍ഗ്രസ്‌-എം നേതാവ്‌ ജോസ്‌ കെ. മാണി. ഇത്‌ സംബന്ധിച്ച്‌ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ തന്നെ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കുമെന്നും സെപ്‌റ്റംബര്‍ അവസാനം തെരഞ്ഞെടുപ്പ്‌ നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ലെന്നും ജോസ്‌.കെ. മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ പ്രശ്‌നം സൃഷ്ടിക്കില്ല. പാല ഉപതെരഞ്ഞെടുപ്പില്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല, ജോസ്‌.കെ.മാണി കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഒഴിഞ്ഞു കിടന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്‌ അടുത്ത മാസം 23നാണ്‌ നടത്തുക. വോട്ടെണ്ണല്‍ 27നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക