Image

ജയ്‌റ്റ്‌ലിയുടെ വിയോഗത്തില്‍ ഭാര്യയെ ആശ്വസിപ്പിച്ച്‌ സോണിയാ ഗാന്ധി

Published on 25 August, 2019
ജയ്‌റ്റ്‌ലിയുടെ വിയോഗത്തില്‍ ഭാര്യയെ ആശ്വസിപ്പിച്ച്‌ സോണിയാ ഗാന്ധി
ഡല്‍ഹി : ബിജെപിയുടെ കരുത്തനായ നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ അരുണ്‍ ജയ്‌റ്റ്‌ലിയുടെ വിയോഗത്തില്‍ ഭാര്യയെ ആശ്വസിപ്പിച്ച്‌ കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. 

ജയ്‌റ്റ്‌ലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ്‌ സോണിയ, ഭാര്യ സംഗീത ജയ്‌റ്റ്‌ലിയെ ആലിംഗനം ചെയ്‌ത്‌ ആശ്വസിപ്പിച്ചത്‌.

കൂടാതെ ജയ്‌റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ സോണിയ ഗാന്ധി അദ്ദേഹത്തിന്റെ ഭാര്യക്ക്‌ കത്തയ്‌ക്കുകയും ചെയ്‌തു.

 'നിങ്ങളുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്‍റെ വിയോഗത്തില്‍ എനിക്ക്‌ അതിയായ ദുഃഖമുണ്ട്‌. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായാലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായാലും അദ്ദേഹം അലങ്കരിച്ച്‌ എല്ലാ പദവികളിലും അദ്ദേഹത്തിന്‍റെ കഴിവും സൂക്ഷ്‌മ ബുദ്ധിയും പ്രകടമായിരുന്നു'.

ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്‍റെ വിയോഗം വളരെ ദുഃഖകരമാണ്‌. അദ്ദേഹത്തിന്‌ ഈ രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്നു. എന്ന്‌ ക്കുറിച്ചാണ്‌ സോണിയ കത്ത്‌ അയച്ചത്‌.


വൃക്കരോഗത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്‌റ്റ്‌ലി ഇന്നലെ ഉച്ചയ്‌ക്ക്‌ ഡല്‍ഹി എയിംസില്‍ വച്ചാണ്‌ അന്തരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക