Image

മലയാളികള്‍ അടക്കം 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ബെഹ്‌റൈന്‍ ഭരണകൂടം

Published on 25 August, 2019
മലയാളികള്‍ അടക്കം 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ബെഹ്‌റൈന്‍ ഭരണകൂടം
മനാമ: മലയാളികള്‍ അടക്കം 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ബെഹ്‌റൈന്‍ ഭരണകൂടം. 

ബഹ്‌റൈന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്‌റൈന്‍ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. 

ഇവരുടെ സാമ്‌ബത്തീക ഇടപാടുകളും മറ്റും അതാത്‌ ഭരണകൂടങ്ങള്‍ ഇടപെട്ട്‌ തീര്‍പ്പാക്കുമെന്ന്‌ രാജകുമാരന്‍ പ്രധാനമന്ത്രിക്ക്‌ ഉറപ്പ്‌ നല്‍കി.

ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്‌ചവച്ചവര്‍ക്കായിരിക്കും മോചനം. എന്നാല്‍, സാമ്‌ബത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട്‌ ജയിലില്‍ കഴിയുന്നവര്‍ക്ക്‌ മോചനം സാധ്യമാകില്ല.

ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്‌ചക്കുള്ളില്‍ അധികാരികള്‍ക്ക്‌ കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക്‌ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

കണക്കുകള്‍ പ്രകാരം 8,189 ഇന്ത്യാക്കാരാണ്‌ വിവിധ രാജ്യങ്ങളിലെ ജയിലിലായി കഴിയുന്നത്‌. ഇതില്‍ സൗദി അറേബ്യയിലാണ്‌ ഏറ്റവുമധികം തടവുകാരുള്ളത്‌. ഇവിടെ മാത്രം 1,811 തടവുകാരാണുള്ളത്‌. യുഎഇയില്‍ ഇത്തരത്തില്‍ 1,392 പേരും തടവില്‍ കഴിയുന്നുണ്ട്‌.

കൂടാതെ ബഹിരാകാശ സാങ്കേതികവിദ്യ, സൗരോര്‍ജം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ബഹ്‌റൈനും ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക