Image

അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ ആറു പേര്‍ക്ക് മിന്നലേറ്റു

Published on 24 August, 2019
 അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ ആറു പേര്‍ക്ക് മിന്നലേറ്റു
അറ്റ്‌ലാന്റ: അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ ആറ് പേര്‍ക്ക് മിന്നലേറ്റു. അറ്റ്‌ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. മത്സരം കണ്ടുനിന്നവര്‍ക്കാണ് മിന്നലേറ്റത്.

കൊടുങ്കാറ്റിനിടെ ഒരു മരത്തിന്റെ കീഴില്‍ അഭയം തേടിയ അഞ്ച് പുരുഷന്മാര്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് മിന്നലേറ്റത്. മരത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചതിനുശേഷമായിരുന്നു ഇടിമിന്നലുണ്ടായത്. മിന്നലേറ്റ മരത്തിന്റെ കഷ്ണങ്ങള്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്.  മോശം കാലാവസ്ഥയാണെന്നും കാണികള്‍ ഗോള്‍ കോഴ്‌സില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടണമെന്നും അനൗണ്‍സ്‌മെന്റ് ഉണ്ടായ ഉടനെയാണ് അപകടമുണ്ടായത്. മിന്നലേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചിലര്‍ വൈകീട്ടോടെ തന്നെ ആശുപത്രിവിട്ടതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.

പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടാണ് ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്നത്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കളിക്കാരുടെയും ഫാന്‍സിന്‍െയും സുരക്ഷയാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്ന് പി.ജി.എ. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക