Image

സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി

എബി മക്കപ്പുഴ Published on 24 August, 2019
സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
ഡാളസ്: വൈവിധ്യമേറിയ കായിക മത്സരങ്ങള്‍, രുചിയേറിയ നാടന്‍ ഭക്ഷണ വിഭവങ്ങള്‍കൊണ്ടും സെന്റ് പോള്‍സ് പിക്‌നിക് ശ്രദ്ധേയമായി. ഡാളസിലെ ഏറ്റവും പ്രകൃതിസുന്ദരമായ സിറ്റിയായ സണ്ണിവെല്‍ പാര്‍ക്കിലായിരുന്നു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ഈവര്‍ഷത്തെ പിക്‌നിക് നടത്തിയത്.

ഓഗസ്റ്റ് മാസം 24  ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് തുടക്കംകുറിച്ച പിക്‌നിക് പരിപാടികള്‍ വികാരി റവ. മാത്യു ജോസഫിന്റെ പ്രാരംഭ പ്രാര്‍ഥനയോടുകൂടി നടത്തപ്പെട്ടു. വൈവിധ്യമേറിയ കായികമത്സരങ്ങള്‍ റോബി - ഡിമ്പിള്‍ ദമ്പതിമാര്‍ അതിശ്രദ്ധയോടു ചാര്‍ട്ട്‌ചെയ്തു ക്രമമായും, ചിട്ടയായും നടത്തി പിക്‌നിക് കായികവിനോദികളുടെ കൈയടിഏറ്റുവാങ്ങി.

ഏതുപിക്‌നിക്കും ശ്രേദ്ധേയമാകുന്നത് രുചിയേറിയ ഭക്ഷണവിഭവങ്ങള്‍ പങ്കെടുക്കുന്നവര്‍ക്കു നല്കുന്നതിലാണ്.  നാടന്‍വിഭവങ്ങളുടെ ഒരുശേഖരംതന്നെയായിരുന്നു സെന്റ്‌പോള്‍സ് പിക്‌നിക് ഭാരവാഹികള്‍ വിളമ്പിയത്. സെക്രട്ടറി തോമാസ് ഈശോ, ട്രസ്റ്റിമാരായ ജോണ്‍ മാത്യു, അലക്‌സ് എന്നിവരോടൊപ്പം കമ്മറ്റിഅംഗങ്ങള്‍ പിക്‌നിക് വിജയമാക്കുന്നതില്‍ പ്രവര്‍ത്തിച്ചു.

പ്രായത്തെവെല്ലുവിളിച്ചു ഇടവകയുടെ വൈസ് പ്രസിഡണ്ട് കെ. എസ് ്മാത്യു ബാര്‍ബിക്യു വളരെ രുചിയോടു പങ്കെടുത്തവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ മുന്‍പില്‍തന്നെ ആയിരിക്കുന്നു.
പ്രായഭേദനമെന്യേ പിക്‌നിക്കില്‍ എത്തിയവരുടെ കൂട്ടത്തില്‍ സണ്ണിവെല്‍ ടൗണ്‍ മേയര്‍ ശ്രി സജി പി ജോര്‍ജിന്റെ സാന്നിധ്യം ശ്രേദ്ധേയമായിരുന്നു.

എല്ലാവര്ക്കും ഏറെ ആനന്ദമുഹൂര്‍ത്തം സമ്മാനിച്ചു കൊണ്ട് 2019  ലെ സെന്റ്‌പോള്‍സ് പിക്‌നിക് 3 മണിയോടു കൂടി സമാപനംകുറിച്ചു.


സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
സെന്റ് പോള്‍സ് പിക്‌നിക് ആവേശോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക