Image

"ഓര്‍മ്മച്ചെപ്പ്' സ്മരണിക പ്രകാശനം ചെയ്തു

Published on 24 August, 2019
"ഓര്‍മ്മച്ചെപ്പ്' സ്മരണിക പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: മലങ്കര സുറിയാനി കത്തോലിക്കാ പുനരൈക്യത്തിന്റ ആദ്യകാല കുടുംബാംഗവും മൂന്നുപതിറ്റാണ്ടിലേറെയായി അമേരിക്കന്‍ പ്രവാസിയുമായ ഏലിയാമ്മ ഏബ്രാഹാം കുളത്തുങ്കലിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിച്ച "ഓര്‍മ്മച്ചെപ്പ്' എന്ന സ്മരണികയുടെ പ്രകാശനം ന്യൂയോര്‍ക്ക് ആര്‍ച്ച്ഡയോസിസ് െ്രെടബൂണല്‍ ജഡ്ജ് റവ. ഡോ. ജോര്‍ജ്ജ് ഉണ്ണൂണ്ണിയ്ക്ക് ആദ്യകോപ്പി നല്‍കിക്കൊണ്ട് റൈറ്റ്‌റവ. മോണ്‍.  അഗസ്റ്റിന്‍ മംഗലത്ത് കോര്‍എപ്പിസ്‌കോപ്പ നിര്‍വ്വഹിച്ചു.

വിശ്വാസപാരമ്പര്യങ്ങളും മലയാണ്മയുടെ മൂല്ല്യാധിഷ്ഠിത സംസ്കൃതിയും ഒപ്പം മാനവീകതയും പ്രവാസികളുടെ പുതിയതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ഏലിയാമ്മ ഏബ്രഹാം ഫലംകണ്ടു എന്നതിന്റെ ഒരു സാക്ഷിപത്രമാണ് യുവജനങ്ങള്‍ അശ്രുപൂജയ്ക്കായി ഒരുക്കിയ സ്മരണികയെന്ന് ഓര്‍മ്മച്ചെപ്പ് സമര്‍പ്പണം ചെയ്തുകൊണ്ട് സൈമണ്‍ഏബ്രഹാം അനുസ്മരിച്ചു.

തെങ്ങുന്തോട്ടത്തില്‍ ഇളവട്ടകുടുംബാംഗമായ ഏലിയാമ്മ അന്തരിച്ച പ്‌ളാത്താനത്തു കുളത്തുങ്കല്‍ കെ.ജി. എബ്രാഹാമിന്റെ പത്‌നിയാണ്.

ന്യൂയോര്‍ക്ക് മലങ്കരകത്തോലിക്കാ കത്തീഡ്രലില്‍ നാല്പത്തിഒന്നാം ചരമദിനത്തോടനുബന്ധിച്ചു നടന്നപ്രാര്‍ത്ഥനാചടങ്ങുകള്‍ക്കും സ്മരണികാപ്രകാശനത്തിനും റവ. ഡോ. സണ്ണി മാത്യു കാവുവിള, റവ.ഫാ.നോബി അയ്യനേത്ത്. റവ.ഫാ. ബിന്നി ഫിലിപ്പ്, റവ.ഫാ.മാത്യു തുണ്ടിയില്‍, റവ.ഫാ ജോബി തറയില്‍, , റവ.സിസ്റ്റര്‍ അര്‍പ്പിത, റവ. സിസ്റ്റര്‍ കാഞ്ചന തുടങ്ങി പ്രവാസിസമൂഹത്തിലെ ഒട്ടനവധിപേര്‍ പങ്കെടുത്തു. സൈമണ്‍ ജോണ്‍ സ്വാഗതവും അലക്‌സ് കുളത്തുങ്കല്‍ നന്ദിയുംപറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക