Image

ബോറിസ് ജോണ്‍സണ്‍ മേശയില്‍ ചവിട്ടുന്ന ചിത്രം ചര്‍ച്ചയാകുന്നു

Published on 24 August, 2019
ബോറിസ് ജോണ്‍സണ്‍ മേശയില്‍ ചവിട്ടുന്ന ചിത്രം ചര്‍ച്ചയാകുന്നു

ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചിരിക്കുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മേശമേല്‍ കാല്‍ ചവിട്ടി പിടിച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. ജോണ്‍സന്റെ പ്രവൃത്തി അപമാനകരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

എന്നാല്‍, ഇതിന്റെ വിഡിയോ പുറത്തു വന്നതോടെ കഥ മാറി. മാക്രോണ്‍ തമാശ പറഞ്ഞതു കേട്ട് ചിരിച്ചു മറിഞ്ഞ് ഒരു നിമിഷത്തേക്ക് ബോറിസ് സ്വയം മറന്ന് കാലെടുത്തു വച്ചതാണെന്ന് ഇതില്‍ വ്യക്തമാണ്. ഈ മേശ കാല്‍ വയ്ക്കാനും ഉപയോഗിക്കാമെന്ന് മാക്രോണ്‍ വ്യക്തമായി പറഞ്ഞ ശേഷം ജോണ്‍സണ്‍ ചവിട്ടി നോക്കുന്നത് വിഡിയോയില്‍ കാണാം.

അതേസമയം, ഒരു വിദേശ പ്രധാനമന്ത്രി ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ ചെന്ന് ഇങ്ങനെ കാലെടുത്തു വച്ചാല്‍ ഉണ്ടാകാവുന്ന പുകിലുകള്‍ ആലോചിച്ചു നോക്കൂ എന്നാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവിന്റെ പ്രതികരണം. ബ്രിട്ടീഷ് രാജ്ഞി ഇതിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ ആഗ്രിഹിക്കുന്നു എന്നാണ് മറ്റൊരു കമന്റ്.

ബ്രിട്ടീഷുകാര്‍ തന്നെയാണ് ഇതിനെ അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരില്‍ ഏറെയും. പാരന്പര്യങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നതിലാണ് ഏറെപ്പേര്‍ക്കും വിഷമം. എന്നാല്‍, പുതുതലമുറ നേതാക്കളില്‍പ്പെടുന്ന മാക്രോണും ബോറിസും ഇതൊക്കെ കഴിവതും ലംഘിക്കാന്‍ തന്നെ ശ്രമിക്കുന്നവരാണെന്നത് യാഥാര്‍ഥ്യവും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക