Image

ശ്രീറാമിനെ സംരക്ഷിച്ചത് ഉന്നതര്‍, സ്വകാര്യ ആശുപത്രിയില്‍ പോയത് കേസ് അട്ടിമറിക്കാന്‍: മന്ത്രി മണി

Published on 24 August, 2019
ശ്രീറാമിനെ സംരക്ഷിച്ചത് ഉന്നതര്‍, സ്വകാര്യ ആശുപത്രിയില്‍ പോയത് കേസ് അട്ടിമറിക്കാന്‍: മന്ത്രി മണി
തിരുവനന്തപുരം: മാദ്ധ്യവപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സംരക്ഷണം ഒരുക്കിയത് ഉന്നതരാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ്, മന്ത്രിയായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും എം.എം. മണി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

ശ്രീറാം വെങ്കിട്ടരാമന്റെ പിന്നില്‍ ഒരു വലിയ ശക്തിയുണ്ട്. അതെല്ലാം ആരാണെന്ന് മന്ത്രിയായ താന്‍ പറയുന്നത് ശരിയല്ല. ഒരാളെ കാറിടിച്ചു കൊല്ലുക, എന്നിട്ട് അതില്‍ നിന്നും രക്ഷപെടാന്‍ വൃത്തികെട്ട നിലപാടെടുക്കുക. മെഡിക്കല്‍ കോളേജില്‍ പോകുന്നതിന് പകരം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം പോയത്. അയാള്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെ അറിവുള്ള വ്യക്തിയാണ്. അതിനൊക്കെ ആവശ്യമുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്തു എന്നാണ് താന്‍ വിശ്വസിക്കുന്നത് എം.എം മണി പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ വേണ്ടി സ്വകാര്യ ആശുപത്രിയില്‍ പോയി കിടന്നു എന്ന നിഗമനത്തില്‍ കോടതിക്ക് എത്താം. മികച്ച ചികിത്സ ലഭിക്കുന്ന മെഡിക്കല്‍ കോളേജ് ഉണ്ടായിട്ടും അയാള്‍ പോയത് അവിടെയാണ്. അത് അട്ടിമറിക്കാന്‍ ആണെന്ന് വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക