അല്‍കോബാര്‍: പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി അല്‍കോബാര്‍ അസീസിയ യൂണിറ്റ് സെക്രട്ടറി സി.ആര്‍. രാജീവിന് നവയുഗം തുഗ്ബ മേഖല കമ്മിറ്റി യാത്രയയപ്പ് നല്‍കി.
അല്‍കോബാര്‍ തുഗ്ബ സനയ്യ യാസര്‍ അല്‍അമ്രി ഹാളില്‍, നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് ഷാജി അടൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് തുഗ്ബ മേഖല സെക്രെട്ടറി ദാസന്‍ രാഘവന്‍, നവയുഗത്തിന്റെ ഉപഹാരം രാജീവിന് കൈമാറി. നവയുഗം കേന്ദ്രനേതാക്കളായ പ്രിജി കൊല്ലം, പദ്മനാഭന്‍ മണിക്കുട്ടന്‍, പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തൃശൂര്‍ കോടാലി സ്വദേശിയായ രാജീവ് ആറു വര്‍ഷത്തിലധികമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്. സ്വര്‍ണ്ണപ്പണിക്കാരനായ അദ്ദേഹം നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനാണ്. കുടുംബപരമായ സാഹചര്യങ്ങള്‍ കാരണമാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്നത്.
രാജീവിന് ദാസന്‍ രാഘവന്‍ ഉപഹാരം കൈമാറുന്നു.