Image

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

പി പി ചെറിയാന്‍ Published on 24 August, 2019
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്
ഡങ്കന്‍വില്ല (ടെക്‌സസ്): അമിതമായി മദ്യപിച്ച് തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു 23 വയസ്സുള്ള യുവതിയുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ ഗിലെര്‍മോ സൗറസ്സിന് (31) ഡാളസ്സ് കൗണ്ടി ജൂറി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആഗസ്റ്റ് 22 വ്യാഴാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്.

2018 ഏപ്രിലായിരുന്നു സംഭവം. ഐ ട്വന്റിയില്‍ ശരിയായ ദിശയില്‍ വാഹനം ഓടിച്ചു വരികയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് ആംബര്‍ലി മെക്ക്‌റെ (23)യുടെ കാറിന് നേരെ മുന്‍പിലാണ് മദ്യപിച്ച് തെറ്റായ ദിശയില്‍ ഓടിച്ച ഡ്രൈവറുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സൗറസ്സിന്റെ വാഹനത്തിന് തീ പിടിച്ചു. ആംമ്പര്‍ലി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആംമ്പര്‍ലിയുടെ വാഹനത്തില്‍ ഇടിക്കുന്നതിനുമുമ്പ് മറ്റ് പലവാഹനങ്ങളിലും ഇയ്യാളുടെ വാഹനം ഇടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗരസ്സിനെ ഇന്റന്‍സീവ് കെയറില്‍ പ്രവേശിച്ചിരുന്നു.

മദ്യലഹരിയില്‍ വാഹനമോടിച്ചു യുവതിയുടെ മരണത്തിനിടയാക്കിയ സൗരസ്സിന്റെ പേരില്‍ ഇതിനുമുമ്പും കേസ്സുകള്‍ നിലവിലുണ്ടായിരുന്നു.

ഇത്തരം കേസ്സുകളില്‍ ഒരാള്‍ക്ക് ജീവപര്യന്തം ലഭിക്കുന്നത് അസാധാരണമാണ്. ഇത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ്. അമേരിക്കയില്‍ മദ്യപിച്ചു വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും, അറസ്റ്റ് ചെയ്യപ്പെടുമെന്നുള്ള മുന്നറിയിപ്പുകള്‍ റോഡുകളില്‍ പോലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും ഇതിനെ ഗൗരവമായി കാണുന്നില്ല എന്നതാണ് തുടര്‍ച്ചയായ അപകടങ്ങള്‍ നല്‍കുന്ന സൂചന.
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക