Image

കുട്ടികളെ വീല്‍ചെയറിലിരുത്തി ആനുകൂല്യം തട്ടിയ വീട്ടമ്മ പിടിയിലായി

Published on 23 August, 2019
കുട്ടികളെ വീല്‍ചെയറിലിരുത്തി ആനുകൂല്യം തട്ടിയ വീട്ടമ്മ പിടിയിലായി


ബെര്‍ലിന്‍: ആരോഗ്യമുള്ള നാലു കുട്ടികളെ വീല്‍ ചെയറിലിരുത്തി 140,000 യൂറോയുടെ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി കൈപ്പറ്റിയ കേസില്‍ ലൂബെക്കില്‍ നിന്നുള്ള നാല്‍പ്പത്തൊന്പതുകാരി പിടിയിലായി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്.

കുട്ടികളെ ഡോക്ടറുടെ മുന്നിലും കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തി വന്നത്. 2010 മുതല്‍ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോള്‍ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്.

ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു വരുന്‌പോള്‍ അമ്മ തങ്ങളെ മാനസികമായി സമ്മര്‍ദത്തിലാക്കിയിരുന്നു എന്നു ഒരു കുട്ടി പ്രോസിക്യൂട്ടര്‍മാര്‍ക്കു മൊഴി നല്‍കിയതും ഏറെ കുരുക്കിലായി. ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉള്‍പ്പടെയാണ് സര്‍ക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക