ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസില്‍ പ്രവേശിപ്പിച്ചത്.
തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.