Image

കമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നു

Published on 23 August, 2019
കമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നു
വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയ പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ കമലാ ദേവി ഹാരിസിന്റെ ശോഭ മങ്ങുന്നതായി അഭിപ്രായ വോട്ടുകള്‍. അതേ സമയം മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നേറുകയാണ്.

ആദ്യത്തെ ഡിബേറ്റ് കഴിഞ്ഞപ്പോള്‍ ബൈഡനെ വെള്ളം കുടിപ്പിച്ച് കമലാ ഹാരീസ് കുതിച്ചു ചാട്ടം നടത്തിയതാണ്. 12 ശതമാനം വര്‍ധനവോടെ 17 ശതമാനം പേര്‍ അവരെ പിന്തുണച്ചു.

എന്നാല്‍ ഈ മാസം 20-നു സി.എന്‍.എന്‍. നടത്തിയ പോളില്‍ കമലാ ഹാരിസിനു പിന്തുണ5 ശതമാനമായി കുറഞ്ഞു.

ബൈഡനു 29 ശതമാനം. സെനറ്റര് ബെര്‍ണി സാന്‍ഡേഴ്‌സിനു 15 ശതമാനം. സെനറ്റര് എലിസബത്ത് വാറനു 14 ശതമാനം. പീറ്റ് ബട്ടിജിജിനു 5 ശതമാനം; കമലാ ഹാരിസിന് 5 ശതമാനം.

പ്രസിഡന്റ് ട്രമ്പിനെ പരാജയപ്പെടുത്താന്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥി ബൈഡന്‍ ആണെന്ന ധാരണയാണു ബൈഡന്റെ ജനപ്രീതിക്കു കാരണം. അഭിപ്രായ വോട്ടുകളില്‍ ട്രമ്പിനേക്കാല്‍ മുന്നിലാണു ബൈഡന്‍. അതിനാല്‍ ട്രമ്പിനു പകരം വേറെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് ട്രമ്പ് അനുകൂലിയായിരുന്ന സ്‌കാരമുച്ചി നിര്‍ദേശിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ബൈഡന്റെ മുന്നേറ്റത്തെപറ്റി അദ്ധേഹത്തിന്റെ ഭാര്യ ജില്‍ തന്നെ പറഞ്ഞത് ഇപ്രകാരമാണ്. 'ബൈഡനെക്കാള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ആയിരിക്കും നിങ്ങള്‍ക്കിഷ്ടം. പക്ഷെ ട്രമ്പിനെ തോല്പിക്കാന്‍ ബൈഡനെ കഴിയൂ എന്നതിനാല്‍ ബൈഡന്റെ പിന്നില്‍ ജനം അണിനിരക്കുന്നു.'

ബൈഡന്‍ സ്ഥാനാര്‍ഥി ആയാല്‍ എലിസബത്ത് വാറനോ കമലാ ഹാരിസോ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുമോ എന്ന ചര്‍ച്ചകളും പുരോഗമിക്കുന്നു
കമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നുകമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നുകമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നുകമല ഹാരിസ് പിന്നിലേക്ക്; ബൈഡന്‍ മുന്നേറുന്നു
Join WhatsApp News
Boby Varghese 2019-08-23 13:41:54
Biden is brain dead. He prefers truth to facts.
God 2019-08-23 19:36:49
Trump is heading to hell with all evangelists and white Nationalist. Before I do that, I wold separate of all brain dead Malayalees pretend to be white Nationalist.   Trump Malayalee supporters are not qualified to enter, even, hell 
News Alert 2019-08-24 22:04:43
Trump claims an 'absolute right' to order US companies out of ChinaHe is going crazy vote him out
Anthappan 2019-08-25 08:50:21
He is an autocratic white Nationalist . His stupid argument, despite the advice of his counselors, to cut the interest  rate by Fed again is jut like  take your reserve money and eat it away.  He built his all life around borrowing money and bankruptcy. He is a failed business man and fraud.    It is time to kick this failed oxymoron out of Oval office along with his stooges.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക