Image

സാന്‍ഹസെ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി.

ഓണശ്ശേരില്‍ Published on 23 August, 2019
സാന്‍ഹസെ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി.
സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി.
വെള്ളിയാഴ്ച വൈകീട്ട് 6.00 മണിക്ക് ഇടവക വികാരി ഫാ.സജി പിണര്‍ക്കയില്‍ കൊടിയേറ്റി. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. വി.കുര്‍ബാനയ്ക്കു ഫാ.ഡോ.ബിബിതറയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരേതരെ അനുസ്മരിച്ചു വേസ്പരയ്ക്കു ഫാ.എബ്രഹാം കളരിക്കല്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ വെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ഫാ.എബ്രഹാം മുത്തോലച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന കലാസന്ധ്യക്കു വിവിന്‍ ഓണശ്ശേരില്‍ നേതൃത്വം നല്‍കി. സാന്‍ഹൊസയിലെ കലാപരിപാടികളും Miss Kanaya, Fokana 2018, കലാതിലകത്തിന്റെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു.
ഞായറാഴ്ച ആഘോഷമായ വി.കുര്‍ബാനയ്ക്കു ഫാ.ബോബന്‍ വട്ടപുറത്ത് മുഖ്യകാര്‍മ്മികന്‍ ആയിരുന്നു. റവ.ഫാ.അലക്‌സ് വിരുത്തികൊളങ്ങര മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ചെണ്ടമേളങ്ങളോടെയുള്ള തിരുനാള്‍ പ്രദിക്ഷണം, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ഏലയ്ക്കാമാല, മുയല്‍,കോലി, വാഴക്കൊല, ആട്, എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ലേലത്തിനു ഉണ്ടായിരുന്നു. നാട്ടിലെ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് ഇതിന്റെ തുക നല്‍കുമെന്നു അച്ചന്‍ അറിയിച്ചു.

വികാരി ഫാ.സജി പിണര്‍ക്കയില്‍, കണ്‍വീനര്‍ വിവിന്‍ ഓണശ്ശേരി പ്രസുദേന്തി, ബേബിക്ഷ ലിസി അരിച്ചിറയില്‍, ട്രസ്റ്റീസ് ബേബി ഇടത്തില്‍, ഏബ്രഹാം രാമച്ചനാട്ട്, സിജോ പറപ്പള്ളില്‍, അങ്കുണറ്റ് പിലിപ്പ് ചെമ്മംപള്ളി, സന്തോഷ് കോട്ടുങ്കല്‍, ക്വയര്‍-സ്റ്റീഫന്‍ മരുതനാടിയില്‍, ദേവാലയ- അസി പറത്തറ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കി.

സാന്‍ഹസെ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി.സാന്‍ഹസെ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി.സാന്‍ഹസെ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക