Image

പ്രളയ പുനര്‍നിര്‍മാണം: കേരള സംഘം അടുത്ത മാസം അമേരിക്കയിലെത്തും

Published on 23 August, 2019
പ്രളയ പുനര്‍നിര്‍മാണം: കേരള സംഘം അടുത്ത മാസം അമേരിക്കയിലെത്തും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ്, റീബില്‍ഡ് കേരള സിഇഒ വി. വേണു, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കൗശിക് എന്നിവര്‍ വാഷിങ്ങ്ടനില്‍അടുത്ത മാസം 16 മുതല്‍ 18 വരെ ലോകബാങ്ക് സന്ദര്‍ശിക്കുന്നു. പ്രളയാനന്തരമൂള്ള പുനര്‍നിര്‍മാനമാണു ചര്‍ച്ചാ വിഷയം.

പുനര്‍നിര്‍മാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളര്‍ വികസന വായ്പ നല്‍കാന്‍ ധാരണയായിരുന്നു. ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്തു നടത്തിയ പഠനം, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ തീരുമാനിച്ചു തുക നിശ്ചയിച്ചത്. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി എന്നീ മേഖലകള്‍ക്കായാണു സഹായം

രണ്ടുഘട്ടമായാണു തുക നല്‍കുക. 15.96 കോടി ഡോളര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് അസോസിയേഷനില്‍നിന്ന് 1.25 % വാര്‍ഷിക പലിശനിരക്കില്‍ ആദ്യം ലഭിക്കും. 25 വര്‍ഷമാണു തിരിച്ചടവു കാലാവധി. ആദ്യ 5 വര്‍ഷം ഗ്രേസ് പീരിയഡ് ആണ്. 9.04 കോടി ഡോളര്‍ രണ്ടാംഘട്ട സഹായത്തിന്റെ പലിശ നിരക്ക് രാജ്യാന്തര നിരക്ക് (ലൈബോര്‍ റേറ്റ്) അനുസരിച്ചായിരിക്കും. 19.5 വര്‍ഷമാണു തിരിച്ചടവു കാലാവധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക