Image

രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

Published on 23 August, 2019
രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: എതിരില്ലാതെ രാജസ്ഥാനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.


രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് മന്‍മോഹന്‍ സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ മന്‍മോഹന്‍ സിംഗിനൊപ്പം ഉണ്ടായിരുന്നു.


രാജസ്ഥാനിലെ ബിജെപി എംപിയായിരുന്ന മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിംഗ് മത്സരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക