Image

ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും;തിങ്കളാഴ്‌ച വരെ അറസ്റ്റ്‌ പാടില്ല- എന്‍ഫോഴ്‌സ്‌മെന്റിനോട്‌ സുപ്രീം കോടതി

Published on 23 August, 2019
ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും;തിങ്കളാഴ്‌ച വരെ അറസ്റ്റ്‌ പാടില്ല- എന്‍ഫോഴ്‌സ്‌മെന്റിനോട്‌ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്‌ മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിപി.ചിദംബരത്തിന്‌എന്‍ഫോഴ്‌സ്‌മെന്റിന്റെഅറസ്റ്റില്‍ നിന്ന്‌ ഇടക്കാല സംരക്ഷണം. ഓഗസ്റ്റ്‌ 26 വരെ ചിദംബരത്തിനെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനോട്‌ സുപ്രീംകോടതി നിര്‍ദേശിച്ചു.

കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെയും വാദങ്ങള്‍ തിങ്കളാഴ്‌ച കോടതി കേള്‍ക്കും. 

ചിദംബരം നിലവില്‍ സിബിഐയുടെ കസ്റ്റഡിയിലാണ്‌. തിങ്കളാഴ്‌ച തന്ന അറസ്റ്റ്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌തുകൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.

തിങ്കളാഴ്‌ച ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ചോദ്യം ചെയ്യുന്നതിനായി തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന്‌ സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെടും.

 ബുധനാഴ്‌ചയാണ്‌ ചിദംബരത്തിനെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌. കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന്‌ പിന്നാലെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്‌ കോടതി മാറ്റിവെക്കുകയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക