Image

6 ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന്‌ ഇന്‍റലിജന്‍ലസ്‌ മുന്നറിയിപ്പ്‌ ;സംഘത്തില്‍ മലയാളിയും

Published on 23 August, 2019
6 ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന്‌ ഇന്‍റലിജന്‍ലസ്‌ മുന്നറിയിപ്പ്‌ ;സംഘത്തില്‍ മലയാളിയും

ചെന്നൈ: മലയാളി ഉള്‍പ്പെടെയുള്ള 6 ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്‍റലിജന്‍സ്‌ മുന്നറിയിപ്പ്‌. ശ്രീലങ്ക വഴി കടല്‍ മാര്‍ഗമാണ്‌ ഇവര്‍ എത്തിയതെന്നാണ്‌ വിവരം.

 കോയമ്‌ബത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ്‌ ഇവര്‍ കടന്നിരിക്കുന്നതെന്നും ഐബി അറിയിച്ചു. ഇതേതുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

പാകിസ്‌താന്‍ സ്വദേശിയായ ഇല്യാസ്‌ അന്‍വലര്‍, നാല്‌ ശ്രീലങ്കന്‍ തമിഴര്‍, തൃശ്ശൂര്‍ മാടവന സ്വദേശിയായ അബ്ദുള്‍ ഖാദര്‍ എന്നിവരാണ്‌ സംഘത്തില്‍ ഉള്ളതെന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ പറയുന്നു. 

ഇവര്‍ നിലവില്‍ കോയമ്‌ബത്തൂരില്‍ തുടകരുകയാണെന്നും ഹിന്ദുക്കളെ പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ്‌ ഇവര്‍ കഴിയുന്നതെന്നും പോലീസ്‌ പറഞ്ഞു.
മുന്നറിയിപ്പിനെ തുടര്‍ന്ന്‌ കോയമ്‌ബത്തൂരില്‍ ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. 

1500 ഓളം പോലീസുകാരെ പ്രദേശത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. ഇവര്‍ വാഹനങ്ങളും ഹോട്ടലുകളും ലോഡ്‌ജുകളും പരിശോധിച്ച്‌ വരികയാണ്‌. വെസ്റ്റ്‌ സോണിലെ എട്ട്‌ ജില്ലകളില്‍ 7000 ത്തോളം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഐജി അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക