Image

ഇല്ലിനോയ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

പി പി ചെറിയാന്‍ Published on 23 August, 2019
 ഇല്ലിനോയ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു
സ്പ്രിംഗ്ഫീല്‍ഡ്(ഇല്ലിനോയ്): ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്‌കൂള്‍ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ജെ ബി പ്രിറ്റസ്‌ക്കര്‍ ആഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പുവെച്ചു.

ശമ്പള വര്‍ദ്ധനവിനുവേണ്ടി കാലങ്ങളായി പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപകര്‍ പണിമുടക്കം ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതാണ്.

അദ്ധ്യാപകരെ ഞങ്ങള്‍ വിലമതിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ ഒപ്പ് വെക്കലിലൂടെ തെളിയിച്ചിരിക്കുന്നത് ഗവര്‍ണര്‍ പറഞ്ഞു.

പബ്ലിക്ക് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ ഡമോക്രാറ്റിക് പ്രതിനിധി കാത്തി സ്റ്റുവര്‍ട്ടാണ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി കൊണ്ടുവന്നത്.

ഘട്ടം ഘട്ടമായിട്ടാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക. പതിറ്റാണ്ടുകളായി ഉയര്‍ത്താതെ നിന്നിരുന്ന അദ്ധ്യാപകരുടെ ശമ്പളം 2020-21 കാലഘട്ടത്തില്‍ 32076 ഉം, 2021-22 ല്‍ 34576 ഉം, 2022-23 ല്‍ 37076 ഉം, 2023-24 ല്‍ 40000 ഡോളറുമെന്ന നിലയിലാണ് വര്‍ദ്ധിപ്പിക്കുക.

അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധനവ് പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. 500 മില്യണ്‍ ഡോളര്‍ അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനവിനുവേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രോപ്പര്‍ട്ടി ടാക്‌സ് ഏറ്റവും കൂടുതലുള്ളത് ന്യൂജേഴ്‌സിയിലാണ്. തൊട്ടടുത്തത് ചിക്കാഗോയിലും. നിരവധി അദ്ധ്യാപകരുടെ തസ്തിക ഇവിടെ ഒഴിഞ്ഞു കിടപ്പുണ്ട്.

 ഇല്ലിനോയ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു ഇല്ലിനോയ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു ഇല്ലിനോയ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക