Image

മിഠായി വാങ്ങിയില്ല, മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരേ ഭാര്യ പരാതി നല്‍കി

Published on 22 August, 2019
മിഠായി വാങ്ങിയില്ല, മുത്തലാഖ് ചൊല്ലിയ  ഭര്‍ത്താവിനെതിരേ ഭാര്യ പരാതി നല്‍കി
ഇന്ദിര നഗര്‍: കോടതിവളപ്പില്‍വെച്ച് ഭര്‍ത്താവ് നീട്ടിയ ചുയിംഗം വാങ്ങാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സിവില്‍ കോടതി വളപ്പിലാണ് സംഭവം. ഇന്ദിരാനഗര്‍ സ്വദേശിനി സിമ്മിയെയാണ് ഭര്‍ത്താവ് റാഷിദ് ചുയിംഗം വാങ്ങാത്തതിന് മുത്തലാഖ് ചൊല്ലിയത്.

2004ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ ശേഷം സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി സിമ്മിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധന പീഡനത്തിനെതിരെ സിമ്മി കോടതിയില്‍ പരാതി നല്‍കിയിരുന്നു.

കേസിന്റെ വിസ്താരം കേള്‍ക്കാനായാണ് ഇരുവരും കോടതിയിലെത്തിയത്. കോടതി വളപ്പില്‍ സിമ്മി അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റാഷിദ് ചുയിംഗം സിമ്മിക്ക് നേരെ നീട്ടി. എന്നാല്‍ ഇത് വാങ്ങാന്‍ സിമ്മി വിസ്സമതിച്ചതോടെ കുപിതനായ റാഷിദ് സിമ്മിയെ അസഭ്യം പറയുകയും  മുത്തലാഖ് ചൊല്ലുകയുമായിരുന്നു. മുത്തലാഖ് ചൊല്ലിയ ഉടന്‍ തന്നെ റാഷിദ് കോടതിയില്‍ നിന്ന് പോയി.

തുടര്‍ന്ന് സിമ്മി വാസിര്‍ഖാനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പോലീസ് വേണ്ട നടപടികളെടുക്കുന്നില്ലെന്നാണ് സിമ്മി പറയുന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായാണ് പോലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര തിരുപ്പതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക