Image

വിവാഹം ലളിതമാക്കിയും വിവാഹ സമ്മാനങ്ങള്‍ പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കിയും നവദമ്ബതികള്‍

Published on 21 August, 2019
വിവാഹം ലളിതമാക്കിയും വിവാഹ സമ്മാനങ്ങള്‍ പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കിയും നവദമ്ബതികള്‍

മണ്ണാര്‍ക്കാട്: പ്രിയപ്പെട്ടവരെ സാക്ഷിയാക്കി സെബാ പര്‍വ്വീണും, റംഷാദും വിവാഹിതരായപ്പോള്‍ സന്തോഷത്തിലായത് വിവാഹ വീട്ടില്‍ ഒത്തുചേര്‍ന്നവര്‍ മാത്രമല്ല, പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ കൂടിയാണ്.


അത്താണിക്കല്‍ വീട്ടിലെ ലളിതമായ ചടങ്ങില്‍ വളരെ കുറച്ച്‌ പേര്‍ മാത്രം പങ്കെടുത്ത ശ്രദ്ധേയമായൊരു മംഗല്യം. അലനെല്ലൂരിലെ ഉമൈബ-സുബൈര്‍ ദമ്ബതികളുടെ മകള്‍ സെബാ പര്‍വ്വീണ്‍- റംഷാദും തമ്മിലുള്ള വിവാഹവേദിയാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായത്.


വിവാഹ സമ്മാനമായി കിട്ടിയ വസ്ത്രങ്ങളും, മറ്റു സമ്മാനങ്ങളും പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ മണവാളനും മണവാട്ടിയും സന്നദ്ധമാവുകയായിരുന്നു.
പ്രളയം നമ്മെ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.


നികത്താനാകാത്ത നഷ്ടങ്ങളുംനിരവധി ആളപായവും.കൈത്താങ്ങായി കേരളം മുഴുവന്‍ നില്‍ക്കുമ്ബോള്‍ നമ്മള്‍ നല്‍കുന്ന ഒരു രൂപ പോലും വളരെ വലുതാണല്ലോ. നവ ദമ്ബതികള്‍ പറഞ്ഞു.


മുന്‍ പഞ്ചായത്ത് മെമ്ബര്‍ സുബൈദ,എഴുത്തുകാരി ആയിഷ ഹസീന- നൗഷാദ്
സിപിഐ(എം) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം സുന്ദരേശന്‍ മാഷ്, മുഹമ്മദലി തുടങ്ങിയവരും ഈ ധന്യനിമിഷത്തിന് സാക്ഷികളായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക