കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്. കേസ് ഇടുക്കി മജിസ്ട്രേറ്റ് നിയമപരമായ കാര്യങ്ങള്‍ പാലിക്കാതെയാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല, പോലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകള്‍ പരിശോധിച്ചില്ല, ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനോ പോലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.