Image

പ്രണയമാണ് ആന്റണിക്ക്‌ അവളോടും ഈ മഴയോടും.. !!! അനുഗ്രഹീതൻ ആന്റണിയുടെ സെക്കന്റ്ലുക്ക് പോസ്റ്റർ

Published on 21 August, 2019
പ്രണയമാണ് ആന്റണിക്ക്‌ അവളോടും ഈ മഴയോടും.. !!! അനുഗ്രഹീതൻ ആന്റണിയുടെ സെക്കന്റ്ലുക്ക് പോസ്റ്റർ

സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്‍റണിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി. നിമിഷനേരം കൊണ്ട് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തില്‍ 96 ലൂടെ പ്രിയങ്കരിയായ ഗൗരി കിഷനാണ് നായിക.  ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണിയും നായയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്.ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ ആരാധകർ കാത്തിരിക്കുന്നത്.

ഇമോഷനും ഫാന്റസിയും എല്ലാം ചേരുന്ന ഒരു മനോഹര ചിത്രമാകും അനുഗ്രഹീതൻ ആന്റണി. മിഥുന്‍ മാനുവല്‍ തോമസിന്റെ അസിസ്റ്റന്റായിരുന്ന പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്. സുരാജ് വെഞ്ഞാറാമൂട്, മാല പാർവതി, ഇന്ദ്രൻസ്,ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എ ട്ടുകാലി, ഞാൻ സിനിമ മോഹി എന്നിങ്ങനെയുള്ള ഒരുപിടി നല്ല ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് പ്രിൻസ് ജോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക