ഹോളിവുഡ് നടനും മുന്‍ റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്സൺ (റോക്ക്) വിവാഹിതനായി. കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെയാണ് റോക്ക് വിവാഹം ചെയ്തത്.
2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഹവായിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
ഡാനി ഗ്രേസിയ ആണ് റോക്കിന്റെ മുന്‍ ഭാര്യ. 1997ല്‍ വിവാഹിതരായ ഇരുവരും 2007ല്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2006ലാണ് റോക്ക് ലോറെയ്നിനെ പരിചയപ്പെടുന്നത്. 47 കാരനാണ് റോക്ക്. 34 കാരിയാണ് ലൊറെയ്ന്. ജാസ്മിൻ, ടിയാന എന്നിവരാണ് മക്കൾ.ജുമാൻജി, ജംഗിൾ ക്രൂയിസ് എന്നിവയാണ് റോക്കിന്റെ പുതിയ പ്രോജക്ടുകൾ.