Image

പ്രളയത്തില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ തണലായി ഡോ. ആസാദ്‌ മൂപ്പന്‍; 20 വീടുകള്‍ നിര്‍മിച്ച്‌ നല്‍കും

Published on 21 August, 2019
 പ്രളയത്തില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ തണലായി ഡോ. ആസാദ്‌ മൂപ്പന്‍; 20 വീടുകള്‍ നിര്‍മിച്ച്‌ നല്‍കും

മേപ്പാടി: വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ സൗജന്യമായി 20 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന്‌ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌ കെയറിന്റെയും ഡിഎംവിംസ്‌ മെഡിക്കല്‍കോളേജിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്‍. 

പുത്തുമലയില്‍ ഉരുള്‍പൊട്ടലിലും മണ്ണൊലിപ്പിലും വീട്‌ നഷ്ടപ്പെട്ടവര്‍ക്കാണ്‌ സൗജന്യമായി 20 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞത്‌.

പുത്തുമലയിലെ പ്രളയ മേഖലയില്‍ ചൊവ്വാഴ്‌ച അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതര്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആസ്റ്റര്‍ ഹോംസ്‌ പദ്ധതിയുടെ കീഴില്‍ നിലവില്‍ 45 വീടുകളുടെ പണി പൂര്‍ത്തീകരിച്ചുവരികയാണ്‌.

 20 വീടുകളും പണി കഴിപ്പിക്കുന്നത്‌ ആസ്റ്റര്‍ ഹോംസിന്റെ കീഴില്‍തന്നെ ആയിരിക്കും. സബ്‌കലക്ടര്‍ എന്‍ എസ്‌ കെ ഉമേഷ്‌, ജില്ലാ പഞ്ചായത്ത്‌സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌, ഡിഎംവിംസ്‌ എക്‌സിക്യൂട്ടീവ്‌ ട്രസ്റ്റി ശ്രീയു ബഷീര്‍, ഡീന്‍ ഡോ. ആന്റണി സില്‍വന്‍ ഡിസൂസ തുടങ്ങിയവരും ഡോ. ആസാദ്‌ മൂപ്പന്റെ കൂടെയുണ്ടായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക