Image

അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്

പി.പി.ചെറിയാന്‍ Published on 21 August, 2019
അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്
അര്‍ക്കന്‍സാസ്: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്‌സസ്സില്‍ നിന്നും അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ മിറാന്‍ഡ ഹോളിംഗസ്‌ഹെസ എന്ന യുവതിക്ക് ലഭിച്ചു. കഴിഞ്ഞ വാരാന്ത്യമാണ് ഇവര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തിയത്.
37.5 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേറ്റ് പാര്‍ക്കില്‍ നിന്നും ഇതിനു മുമ്പ് വിലപിടിപ്പുള്ള ഡയമന്റ് ലഭിച്ചിരുന്നു.

ഡയമണ്ട് എങ്ങനെ കണ്ടെത്താം എന്ന യൂട്യൂബ് വീഡിയോ തണല്‍ മരത്തിന് ചുവട്ടില്‍ ഇരുന്നു കാണുന്നതിനിടയിലാണ് ഇവരുന്നിരുന്നതിന് സമീപമുള്ള പാറയില്‍ നാലു കാരറ്റോളം വരുന്ന ഡയമന്റ് തന്റെ ദൃഷ്ടിയില്‍ പെട്ടെതെന്ന് ഇവര്‍ പറഞ്ഞു.

മഞ്ഞ നിറത്തിലുള്ള പെല്‍സില്‍ ഇറേസറുടെ വലിപ്പമുള്ള ഡയമണ്ട് അടുത്തയിടെ പെയ്ത മഴക്കു ശേഷമായിരിക്കാം ഇവിടെ പ്രത്യക്ഷപ്പെട്ടതെന്ന് സ്റ്റേറ്റ് പാര്‍ക്ക് ജീവനക്കാരന്‍ വെമേല്‍ കോക്‌സ് പറഞ്ഞു. പതിനായിരകണക്കിന് ഡോളര്‍ വിലമതിക്കുന്നതാണ് ഈ ഡയമണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതിനു മുമ്പ് ഇവിടെ നിന്നും കണ്ടെത്തിയ ഏറ്റവും വലിയ ഡയമണ്ട് 1,52 കാരറ്റ് മാത്രമുള്ളതായിരുന്നു.

അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട് അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക