Image

വേദത്തിലെ അനശ്വര ചുംബനരംഗങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍

ജോനാഥ്‌ കപ്പൂച്ചിന്‍ Published on 03 May, 2012
വേദത്തിലെ അനശ്വര ചുംബനരംഗങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍
വേദത്തിലെ അനശ്വര ചുംബനരംഗങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍

'I kiss God and God kiss me. We Kiss with the same Lips?.

(Meister Eckhart)


സ്‌നേഹത്തിന്റെ തൂലിക കൊണ്ട്‌ അധരമെഴുതുന്ന കവിതയാണ്‌ ചുംബനം. കവികള്‍ അതിനെക്കുറിച്ച്‌ പ്രണയം നിറഞ്ഞ വരികള്‍ കരുതിവയ്‌ക്കുന്നു. ചിത്രകാര!ാര്‍ കടുംവര്‍ണ്ണങ്ങള്‍ ചാലിച്ചു ചേര്‍ക്കുന്നു. യുവമിഥുനങ്ങള്‍ ആ സ്വപ്‌ന ദര്‍ശനത്തില്‍ അഭിരമിക്കുന്നു. ഒരാളുടെ സ്‌നേഹാനുഭൂതിയുടെ ശരീരഭാഷയാണത്‌.
ചുംബനത്തിന്റെ മഹാസൗന്ദര്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു
സന്ദര്‍ഭമുണ്ട്‌   ഇലിയഡില്‍. . സുന്ദരിയായ ഹെലനുവേണ്ടി രണ്ടു രാജ്യങ്ങള്‍ യുദ്ധം ചെയ്യുകയുകയാണ്‌. ഗ്രീക്കും ട്രോയിയും. ട്രോജരുടെ രാജാവ്‌ പ്രയാമിന്റെ വത്സലപുത്രന്‍ ഹെക്ടക്‌റെ ഗ്രീക്കിലെ ധീരയോദ്ധാവ്‌ അക്കിലസ്‌ യുദ്ധത്തില്‍ വധിച്ചു. അവന്റെ മൃതദേഹം രഥത്തിനോടു ചേര്‍ത്തുകെട്ടി കൊണ്ടുപോകുന്നു. തന്റെ മകന്റെ ശരീരം വീണ്ടുകിട്ടുവാന്‍ പ്രയാം രാജാവ്‌ ഏകനായി ശത്രുപാളയത്തിതലേക്കു പറപ്പെടുന്നു.
ആരും കാണാതെ അക്കില്ലസിന്റെ കൂടാരത്തിലെത്തുന്നു. ഗ്രീസിലെ ഏറ്റവും അസംതൃപ്‌തനും സമുദ്രദേവതയുടെ മകനും വീരനായകനുമായ ആ വൃദ്ധന്‍ കരഞ്ഞുകൊണ്ട്‌ അരോഗ്യദൃഢഗാതൃനായ അക്കിലസിനോട്‌ അപേക്ഷിക്കുന്നു. എന്റെ മരിച്ച മകനെ എനിക്കു തരൂ. എന്നെപ്പോലെ വൃദ്ധനായ നിങ്ങളുടെ പിതാവിനെ ഓര്‍ത്ത്‌ എന്നോടു കരുണ കാണിക്കൂ. ഭൂമിയില്‍ ജനിച്ച ഒരാളും ഇന്നോളം ചെയ്‌തിട്ടില്ലാത്ത വിധം ഞാന്‍ മക്കളെ കൊന്ന കൈകളെ ഇതാ ചുംബിക്കുന്നു. ഈ ചുംബനദൃശ്യം ആഴ്‌ന്നിറങ്ങുന്നത്‌ ദൈവമെന്ന സ്‌നേഹപിതാവിന്റെ ഓര്‍മ്മകളിലേക്കാണ്‌. കാരണം, പ്രയാമല്ല ദൈവമാണ്‌ ആദ്യം തന്റെ മകന്റെ ഘാതകരായ മനുഷ്യരുടെ മേല്‍ കാരുണ്യത്തിന്റെ മഹാചുംബനവര്‍ഷം നടത്തിയത്‌.

വേദഗ്രന്ഥത്താളുകളില്‍ നിന്ന്‌ ചുംബനങ്ങളുടെ വിവിധ ഭാവങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ സാധിക്കും. ചിലപ്പോള്‍ ചുംബനം കാമുകികാമുക!ാര്‍ക്കിടയിലെ പ്രണയമന്ത്രമാകാം. യാക്കോബിനും റാഹേലിനുമിടയിലങ്ങനെയായിരുന്നു. യാക്കോബ്‌ ഹാരാനിലേക്കുള്ള യാത്രയില്‍ കിഴക്കുള്ളരുടെ ദേശത്ത്‌ ഒരു വയലിലെ കിണറ്റുകരയിലെത്തുന്നു. മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലും അവിടെ വന്നു ചേരുന്നു. കണ്ടമാത്രയില്‍ അവന്‍ അനുരാഗതരളിതനായി അവളെ ചുംബിക്കുന്നു. അവളെ സ്വന്തമാക്കാന്‍ അവനനുഭവിച്ച ദുരിത നാളുകളെക്കുറിച്ച്‌ പന്നീട്‌ നാം വായിക്കുന്നു.  കമിതാക്കള്‍ക്കിടയിലെ പ്രണയം പുഷ്‌പ്പിക്കലാണ്‌ പുംബനം. അതുകൊണ്ടാണ്‌, നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനേക്കാള്‍ മാധുര്യമുള്ളതാണ്‌ എന്നുപറഞ്ഞാണ്‌ ഉത്തമഗീതം ആരംഭിക്കുന്നത്‌.

ചിലപ്പോള്‍ രണ്ടു സ്‌നേഹിതര്‍ക്കിടയിലെ ഉടമ്പടിചിഹ്നമായും അതു മാറാം. സുഹൃത്തുക്കള്‍ തമ്മിലുള്ള ചുംബനമോര്‍ക്കാന്‍ ദാവീദും ജോനാഥനുമുണ്‌.  തന്റെ പിതാവായ സാവൂളിനാല്‍ വേട്ടയാടപ്പെടുമ്പോഴും ദാവീദിന്റെ പക്ഷം നില്‍ക്കാന്‍ ആഗ്രഹിച്ച സ്‌നേഹിതനാണ്‌ ജോനാഥന്‍.  പിതാവിന്റെ കോപദൃഷ്ട!ിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ വഴി ഒരുക്കി കൊടുത്തവവന്‍. സാവൂളിനെ ഭയന്ന്‌ വയലില്‍ ഒളിച്ചിരിക്കുന്ന ദാവീദിനെ അന്വേഷിച്ച്‌ ജോനാഥന്‍ വരുന്നുണ്ട്‌. കണ്ടയുടനെ അവര്‍ പരസ്‌പരം ചുംബിക്കുന്നു.

ഇനിയും ചിലപ്പോള്‍ സഹോദരങ്ങള്‍ക്കിടയിലെ സ്‌നേഹപ്രകടനമാകാം ചുംബനം.  ഉത്‌പത്തിയിലെ രണ്ടു സഹോദര!ാരായിരുന്നു യാക്കോബും ഏസാവും. ജ്യേഷ്‌ഠന്റെ അനുഗ്രങ്ങള്‍ കവര്‍ന്നെടുത്തു ഹാരാനിലേക്കു പലായനം ചെയ്‌തവന്‍ മടങ്ങിവരുകയാണ്‌. ഭയപ്പെട്ട്‌ അസ്വസ്ഥനായി യാക്കോബിനെ ഓടിച്ചെന്ന്‌ കെട്ടിപ്പിടിച്ച്‌ ചുംബിക്കുകകയാണ്‌ ഏസാവ്‌ ചെയ്‌തത്‌.  ഇതുതന്നെയാണ്‌ ജോസഫും ആവര്‍ത്തിച്ചത്‌.. തന്നെ അടിമയാക്കി ഈജിപ്‌തുകാര്‍ക്ക്‌ വിറ്റ സഹോദങ്ങളെ എല്ലാം മറന്ന്‌ അവനും ചുംബിക്കുന്നുണ്ട്‌.

ഒരുപക്ഷേ ചുംബനം മകനോടുള്ള പിതൃവാത്സല്യമാകാം. ബൈബിളിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട വചനഭാഗങ്ങളില്‍ ഒന്ന്‌ ധൂര്‍ത്തപുത്രന്റെ ഉപമയുടെ അവസാനമായിരിക്കണം. നീണ്ട കാലത്തെ ധൂര്‍ത്ത ജീവിതത്തിനുശേഷം മടങ്ങി വരുന്ന പുത്രനെ അണച്ചുപിടിച്ച്‌ ആ പിതാവ്‌ ചുംബിക്കുന്നു. എല്ലാം പൊറുത്ത്‌ സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന വാത്സല്യത്തിന്റെ കാരുണ്യ സ്‌പര്‍ശനമാണ്‌ ആ ചുംബനം.

എന്നാല്‍, ചിലപ്പോഴത്‌ വഞ്ചനയുടെ ആയുധമായി മാറുമെന്ന വചനം ഓര്‍മ്മിപ്പിക്കുന്നു.  വാര്‍ദ്ധക്യത്തില്‍ കണ്ണിന്റെ കാഴ്‌ച കുറഞ്ഞ ഇസഹാക്കിന്റെ മുമ്പിലെത്തുന്ന യാക്കോബ്‌. ഏസാവിന്‌ അര്‍ഹമായ അനുഗ്രങ്ങളെ കവര്‍ച്ച ചെയ്‌തത്‌ പിതാവിനെ ചുംബിച്ചുകൊണ്ടാ
ണ്‌. ദാവീദിന്റെ മകന്‍, അബ്‌സലോം അതിരാവിലെ നഗരവാതില്‍ക്കല്‍ വഴിയരികെ നിന്നുകൊണ്ട്‌ രാജസന്നിധിയില്‍ വ്യവഹാരം തീര്‍ക്കാന്‍ വരുന്ന ഇസ്രായേല്യരെ കൈനീട്ടി പിടിച്ചു ചുംബിക്കുമായിരുന്നു.
ആ ചുംബനത്തിന്റെ മറയില്‍ അവന്‍ ദാവീദിനെതിരെ അവരുടെ ഹൃദയം വശീകരിക്കുകയാണ്‌ ചെയ്‌തത്‌. സാമുവേലിന്റെ രണ്ടാം പുസ്‌തകത്തില്‍ യോവാബ്‌ എന്നൊരാളുണ്ട്‌. പടച്ചട്ടയും അതിനുമീതേ വാള്‍ ഉറപ്പിച്ച അരപ്പട്ടയും ധരിച്ചു നടന്നവന്‍. സഹോദരാ സുഖം തന്നെയോ എന്നു ചോദിച്ചുകൊണ്ട്‌ യോവാബ്‌ അമാസിനെ ചുംബിക്കുന്നുണ്ട്‌. എന്നിട്ട്‌ മറച്ചുപിടിച്ച വാള്‍ കൊണ്ട്‌ അവന്റെ വയറ്റത്തു കുത്തുന്നു. ചുംബനത്തിന്റെ പിന്നില്‍ വഞ്ചനയുടെ വാള്‍ ഒളിപ്പിച്ചുവയ്‌ക്കാമെന്ന്‌ വിറയലോടെ അവനുമോര്‍മിപ്പിക്കുന്നു.

ക്രിസ്‌തു ഒരിക്കല്‍മാത്രമേ ചുംബനത്തിനുവേണ്ടി ആഗ്രഹിച്ചിട്ടുള്ളൂ. ശിമയോന്റെ വിരുന്നുവീട്ടില്‍.  അവിടെ വച്ചാണ്‌ ആ പാപിനിയായ സ്‌ത്രീ അവന്റെ പാദങ്ങളെ ചുംബനങ്ങള്‍കൊണ്ട്‌ പൂജിക്കുന്നത്‌.  നീ എനിക്കു ചുംബനം തന്നില്ല.  എന്നാല്‍, എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍ നിന്നു ഇവള്‍ വിരമിച്ചില്ല എന്നാണ്‌ അവന്‍ ആഹ്‌ളാദിച്ചത്‌. അതുകേട്ടു നിന്ന ശിഷ്യരിലൊരുവന്‍ പിന്നീടൊരിക്കല്‍ ചുംബിക്കുന്നുണ്ട്‌.  ഒരുപാടു തവണ വായിച്ച വ്യസനിച്ചിട്ടുള്ളതാണ്‌ ഗത്സെമെനിയിലെ ആ നിമിഷങ്ങള്‍. സ്‌നേഹിതാ എന്നു വിളിച്ച്‌ അടുത്തു വന്ന ഗുരുവിന്റെ കവിളില്‍ യൂദാസ്‌ നല്‍കിയ ചുംബനം ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്‌.  കഠിനഹൃദയനായ ഒരു ഒറ്റുകാരന്റെ മുഖമായിരുന്നു അപ്പോള്‍ അവന്‌.

യൂദാസേ ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്‌ എന്ന്‌ ഗുരു സങ്കടപ്പെടുന്നു.  ഒരു ശിഷ്യന്റെ ചുംബനത്തിന്റെ വാള്‍മുനയില്‍ പിടഞ്ഞ ഹൃദയമായിരുന്നു ക്രിസ്‌തുവിന്റേത്‌. സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത്‌ ആത്മാര്‍ത്ഥ നിമിത്തമാണ്‌. ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുക മാത്രം ചെയ്യുന്നു എന്ന സുഭാഷിത വര്‍ണ്ണന ഇപ്പോള്‍ ഓര്‍മ്മ വരുന്നു. (സുഭാ 276)
ചുംബനത്തില്‍ ഒരാള്‍ പങ്കുവയ്‌ക്കുന്നത്‌ അയാളുടെ ഹൃദയം തന്നെയാണ്‌.  നമ്മളും ചുംബിക്കുന്നുണ്ട്‌. ദൈവത്തെ, സഖിയെ, സുഹൃത്തിനെ, സഹോദരനെ, മകനെ. എന്നാല്‍ അതിനു പിന്നില്‍ കരുതുവച്ചിരിക്കന്നതെന്താണ്‌? സ്‌നേഹസ്‌പര്‍ശനമോ, വഞ്ചനയുടെ വാളോ?

വേദത്തിലെ അനശ്വര ചുംബനരംഗങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക