Image

നാക്കുപിഴ; കര്‍ണാടകയില്‍ 'മന്ത്രി'ക്കു പകരം 'മുഖ്യമന്ത്രി'യായി സത്യവാചകം ചൊല്ലി ബിജെപി നേതാവ്

Published on 20 August, 2019
നാക്കുപിഴ; കര്‍ണാടകയില്‍ 'മന്ത്രി'ക്കു പകരം 'മുഖ്യമന്ത്രി'യായി സത്യവാചകം ചൊല്ലി ബിജെപി നേതാവ്


ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞയില്‍ 'മുഖ്യമന്ത്രി'യായി സത്യവാചകം ചൊല്ലി ബിജെപി എംഎല്‍എ മധു സ്വാമി. 'മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു' എന്നതിനു പകരം 'മുഖ്യമന്ത്രിയായി' ആണ് മധു സ്വാമി പ്രതിജ്ഞാവാചകം ചൊല്ലിയത്. 

നാവു പിഴച്ച മധു സ്വാമിയെ മുഖ്യമന്ത്രി യെദ്യൂരപ്പ പുഞ്ചിരിയോടെ ആലിംഗനം ചെയ്തു. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം..

ജൂലായ് 26നാണ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതിനു ശേഷം 25 ദിവസത്തിനുശേഷമാണ് ചൊവ്വാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്.
16 മന്ത്രിമാര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വിമത കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക