Image

വൈദികന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

Published on 20 August, 2019
വൈദികന്‍ വീടിനുള്ളില്‍  മരിച്ചനിലയില്‍

കോട്ടയം:  വൈദികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി കൂടല്‍ പയറ്റുകാല മനക്കര വീട്ടില്‍ ഫാ. റോയി മനക്കരയാണ്‌ മരിച്ചത്‌. വീട്ടുകാരാണ്‌ ഫാ.റോയിയെ മരിച്ചനിലയില്‍ അടൂര്‍ ചായലോട്‌ മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിലെത്തിച്ചത്‌.

ഹൃദയാഘാതം കാരണം മരിച്ചുവെന്നാണ്‌ വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്‌. എന്നാല്‍ കഴുത്തില്‍ കയര്‍ മുറുകിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി
 മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഓര്‍ത്തഡക്‌സ്‌ സഭാംഗമാണ്‌ ഫാ.റോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക