Image

പൊലീസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ അറസ്റ്റില്‍

Published on 20 August, 2019
പൊലീസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ അറസ്റ്റില്‍
പാലക്കാട്‌: കല്ലേക്കാട്‌ എ.ആര്‍ ക്യാമ്‌ബിലെ പൊലീസുകാരന്‍ കുമാര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ക്യാമ്‌ബിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ എല്‍. സുരേന്ദ്രന്‍ അറസ്റ്റില്‍. 

ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ്‌ സുരേന്ദ്രനെ അറസ്റ്റ്‌ ചെയ്‌തത്‌. ക്രൈംബ്രാഞ്ച്‌ ഓഫീസിലേക്ക്‌ വിളിച്ച്‌ വരുത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം കേസന്വേഷണം തൃപ്‌തികരമാണെന്ന്‌ കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു. കഴിഞ്ഞമാസം 25ന്‌ ലക്കിടിക്ക്‌ സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്‌. 

മേലുദ്യോഗസ്ഥരുടെ പീഡനവും ജാതി വിവേചനവുമാണ്‌ മരണത്തിന്‌ കാരണമെന്ന്‌ കുടുംബം ആരോപിച്ചിരുന്നു.

പ്രത്യേക സംഘം അന്വേഷിച്ച കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. അന്വേഷണത്തില്‍ കുമാറിന്റെ മരണത്തിന്‌ കാരണം മാനസിക പീഡനമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഏഴ്‌ പൊലീസുകാരെ മുമ്‌ബ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക