Image

ഭാര്യ കഴിക്കാന്‍ ലഡു മാത്രമേ നല്‍കുന്നുള്ളു; വിവാഹമോചനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ കോടതിയില്‍

Published on 20 August, 2019
ഭാര്യ കഴിക്കാന്‍ ലഡു മാത്രമേ നല്‍കുന്നുള്ളു; വിവാഹമോചനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ കോടതിയില്‍


ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ദമ്‌ബതികളുടെ ജീവിതത്തില്‍ ലഡു വില്ലനായി.ഉത്തര്‍പ്രദേശിലെ മീരൂട്ട്‌ ജില്ലയിലാണ്‌ സംഭവം. ഭാര്യ കഴിക്കാന്‍ ലഡു മാത്രമേ നല്‍കുന്നുള്ളുവെന്നാരോപിച്ച്‌ ഭര്‍ത്താവ്‌വിവാഹമോചനം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നു.

ഒരു മന്ത്രവാദിയുടെ സ്വാധീനത്തിലാണ്‌ ഭാര്യ തനിക്ക്‌ ലഡു തരുന്നതെന്നും ഭര്‍ത്താവ്‌ ആരോപിക്കുന്നു. തനിക്ക്‌ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി ഇയാള്‍ ഒരു കുടുംബ കോടതിയെ സമീപിച്ചു. 

ഭാര്യ നാല്‌ വീതം ലഡുവാണ്‌ രാവിലെയും വൈകീട്ടും കഴിക്കാന്‍ തരുന്നത്‌. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണിത്‌. അതിനിടയില്‍ മറ്റെന്തെങ്കിലും കഴിക്കാന്‍ ഭാര്യ അനുവദിക്കില്ലെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ഈ ദമ്‌ബതികള്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കി കാര്യങ്ങള്‍ ശരിയാക്കാം എന്ന ചിന്തയിലാണ്‌ അധികൃതര്‍. എന്നാല്‍ ആ സ്‌ത്രീയുടെ അന്ധവിശ്വാസത്തിന്‌ ചികിത്സയില്ലെന്നും അധികൃതര്‍ പറയുന്നു. ഇവര്‍ക്ക്‌ മൂന്ന്‌ കുട്ടികളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക