Image

അടുത്ത രണ്ടുവര്‍ഷം യു.എസിനെ മാന്ദ്യം പിടികൂടുമെന്ന് വിദഗ്ധര്‍

Published on 19 August, 2019
അടുത്ത രണ്ടുവര്‍ഷം യു.എസിനെ മാന്ദ്യം പിടികൂടുമെന്ന് വിദഗ്ധര്‍
വാഷിങ്ടണ്‍: അടുത്ത രണ്ടുവര്‍ഷം അമേരിക്കയെ സാമ്പത്തിക മാന്ദ്യം പിടികൂടുമെന്ന് സാമ്പത്തിക വിദഗ്ധര്‍. യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍െറ നടപടികള്‍വഴി മാന്ദ്യത്തിന്‍െറ രൂക്ഷത കുറക്കാനാവുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിസ്റ്റ്‌സ് (എന്‍.എ.ബി.ഇ) തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സര്‍വേയില്‍ പങ്കെടുത്ത 226 പേരില്‍ രണ്ടു ശതമാനം മാത്രമാണ് ഈ വര്‍ഷംതന്നെ മാന്ദ്യത്തിന് സാധ്യത കാണുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ സര്‍വേയില്‍ 10 ശതമാനം പേരാണ് ഈ ആശങ്ക പങ്കുവെച്ചത്. 

38 ശതമാനം അടുത്തവര്‍ഷം വളര്‍ച്ച മുരടിപ്പ് കാണുമ്പോള്‍ 34 ശതമാനം പേര്‍ തൊട്ടടുത്ത വര്‍ഷവും വളര്‍ച്ച മുരടിപ്പ് പ്രതീക്ഷിക്കുന്നതായി എന്‍.എ.ബി.ഇ പ്രസിഡന്‍റും പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.പി.എം.ജിയിലെ സാമ്പത്തിക വിദഗ്ധനുമായ കോണ്‍സ്റ്റന്‍സ് ഹണ്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക