വൈപ്പിന്‍: പുതുവൈപ്പില്‍ മൂന്നംഗ കുടുംബത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമീണ വായനശാലക്ക് സമീപം ആനക്കാരന് വീട്ടില്‍ സുഭാഷന്‍ (52), ഭാര്യ ഗീത (48), മകള്‍ നയന (23) എന്നിവരാണ് മരിച്ചത്.&ിയുെ;<യൃ>തിങ്കളാഴ്ച രാവിലെ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നയന ദമ്പതികളുടെ ഏക മകളാണ്. സമീപത്ത് താമസിക്കുന്ന സുഭാഷന്െറ സഹോദരന് സുരേഷ് രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ബംഗളൂരു വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്ഡ്ലിങ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു നയന. ബി.ടെക് ബിരുദധാരിയായ നയന ഇഗ്നോ ഓപണ്‍ സര്‍വകലാശാലയില്‍ അയാട്ട കോഴ്സ് വിദ്യാര്‍ഥിനിയാണ്. മകളെ കാണാനില്ലെന്ന് സുഭാഷന്‍ അടുത്തിടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഗോവയില്‍ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി.തുടര്‍ന്ന് സുഭാഷന്‍ രണ്ടുദിവസം മുമ്പ് മകളെ കൂട്ടിക്കൊണ്ടുവന്നെന്ന് ഞാറക്കല്‍ പൊലീസ് പറഞ്ഞു.സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.