Image

താര പ്രഭയില്‍ 100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ ഗിന്നസ് ലോക റെക്കോഡ് ആഘോഷം

അനില്‍ പെണ്ണുക്കര Published on 19 August, 2019
താര പ്രഭയില്‍ 100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ ഗിന്നസ് ലോക റെക്കോഡ് ആഘോഷം
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപൊലീത്തയെപ്പറ്റി ബ്ലെസി സംവിധാനം ചെയ്ത ‘100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിക്ക്  ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷം താരപ്രഭയില്‍ ഇന്ന് തിരുവല്ലയില്‍ നടന്നു .താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് പരിപാടികള്‍ നടന്നത് .കേന്ദ്രമന്ത്രി വി.മുരളീധരന്‍ ,മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ ,സഭയിലെ മറ്റു തിരുമേനിമാര്‍ ,വിവിധ സഭകളുടെ പരമാധ്യക്ഷന്മാര്‍ ,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ശ്രീ .മോഹന്‍ലാല്‍ അഭിവന്ദ്യ .ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് പൊന്നാടയണിയിച്ചു .

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ഫിലിം എന്ന പദവിയാണ് ലഭിച്ചത്. 48 മണിക്കൂര്‍ 10 മിനിറ്റാണ്  ദൈര്‍ഘ്യം. നാല് വര്‍ഷത്തെ ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് ചലച്ചിത്ര സംവിധായകന്‍ ബ്ലസ്സി  ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചത്. 21 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ റെക്കോഡ് മറികടന്നാണ് ക്രിസോസ്റ്റത്തിന്റെ 100 വര്‍ഷങ്ങള്‍  റെക്കോഡ് നേടിയത്.

ഏപ്രില്‍ 21ന് 102 വയസ്സ് പൂര്‍ത്തീകരിച്ച മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്കുള്ള സ്‌നേഹ ബഹുമാനമായി ഈ ഗിന്നസ് ലോക റെക്കോഡ് സമര്‍പ്പിക്കുന്നതായി നിര്‍മാതാവും സംവിധായകനുമായ ബ്ലെസി  പറഞ്ഞു.

ജാതിമതങ്ങള്‍ക്ക് അതീതനായി മനുഷ്യനില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുമേനിയുടെ ജീവിതവും ചിന്തകളും ദര്‍ശനങ്ങളും വരും തലമുറയ്ക്കും വെളിച്ചമാകാന്‍ ഈ ഡോക്യുമെന്ററി സാധ്യമാക്കണമെന്നുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സെന്‍സര്‍ ചെയ്യുന്നത്. ഏഴു ദിവസം തുടര്‍ച്ചയായി കണ്ടു തീര്‍ത്താണ് ഇതിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എം ടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവര്‍  ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. 

താര പ്രഭയില്‍ 100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ ഗിന്നസ് ലോക റെക്കോഡ് ആഘോഷം
Join WhatsApp News
LOL 2019-08-19 22:15:27
I am not old either. I just need some WD-40
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക