Image

ഒഞ്ചിയത്തെ വിമത സിപിഎം നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചു

Published on 04 May, 2012
ഒഞ്ചിയത്തെ വിമത സിപിഎം നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍: റെവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും വിമത സിപിഎം നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ അക്രമിസംഘത്തിന്റെ വെട്ടേറ്റ് മരിച്ചു. രാത്രി പത്തേ മുക്കാലോടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ചന്ദ്രശേഖരന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക