Image

പാചകം ചെയ്യാത്തത് വിവാഹമോചനത്തിന് കാരണമാകില്ലെന്ന് കോടതി

Published on 04 May, 2012
പാചകം ചെയ്യാത്തത് വിവാഹമോചനത്തിന് കാരണമാകില്ലെന്ന് കോടതി
മുംബൈ: ഭക്ഷണം പാചകം ചെയ്യുകയും തുണികള്‍ മടക്കി വെയ്ക്കുകയും ചെയ്തില്ല എന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ ഗര്‍ഭിണിയാവാന്‍ കഴിയില്ലെന്ന സ്ത്രീയുടെ നിലപാടും വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

വിശ്വാസിയല്ലെന്നതും ശമ്പളം പങ്കുവെക്കുന്നില്ല എന്നതും വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റീസുമാരായ പി.ബി.മജൂംദാര്‍, പി.ബി.മോട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. കുടുംബകോടതി വിവാഹമോചനം നിരസിച്ച രമേഷ് ഷേണായ് എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക