Image

കശ്മീര്‍ വിഷയം; നേതാക്കളെ വിട്ടയക്കണം, ദില്ലിയില്‍ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ!

Published on 19 August, 2019
കശ്മീര്‍ വിഷയം; നേതാക്കളെ വിട്ടയക്കണം, ദില്ലിയില്‍ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ!

ദില്ലി: എന്‍ഡിഎ സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുതത് കളഞ്ഞതിനെതിരെ ദില്ലിയില്‍ ഡിഎംകെയുടെ പ്രതിഷേധം. ആഗസ്റ്റ് 22നാണ് പ്രതിഷേധ പ്രകടനം നടക്കുക. കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം.


ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെയും ഡിഎംകെ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനമാണെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു.


ജനാധിപത്യത്തിന് വിരുദ്ധമായ പാതയിലാണ് മോദിസര്‍ക്കാര്‍ നീങ്ങുന്നത്. രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ തന്നെയാണ് നിലവിലെ സംസ്ഥാനത്തെ വിഭജിച്ച്‌ കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


ആഗസ്റ്റ് 22ന് നടക്കുന്ന പ്രതിഷേധത്തില്‍ ജന്തര്‍മന്ദിര്‍ നിന്ന് രാവിലെ 11 മണിക്ക് പ്രകടനം ആരംഭിക്കും. ഡിഎംകെ എംപിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനമാണെ്നാണ് ഡിഎംകെയുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക