Image

കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം ഉടനെ കൈമാറുമെന്ന് എം.എം മണി

Published on 19 August, 2019
കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം ഉടനെ കൈമാറുമെന്ന് എം.എം മണി

തിരുവന്തപുരം: പ്രളയബാധിതരെ സഹായിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടനെ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.


ബോര്‍ഡിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ പിരിച്ച പണം വകമാറ്റിയിട്ടില്ലെന്നും ഉടന്‍ തന്നെ അത് നല്‍കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.


കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേയ്ക്കായി പിരിച്ചെടുത്തത് 136 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ 10 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക