Image

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)

Published on 18 August, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം ഓഗസ്റ്റ് 10, 2019 ല്‍ ഷിക്കാഗോയില്‍വെച്ച് നടക്കുകയുണ്ടായി. ക്രിസ്ത്യന്‍ സഭാ നവീകരണപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അനേകര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആ സമ്മേളനത്തില്‍വന്ന് പങ്കെടുത്തു. ആളുകളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ പ്രഭാഷണങ്ങള്‍കൊണ്ടും ആ സമ്മേളനം വന്‍ വിജയമായിരുന്നു. രാവിലെപത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ലൂക്കോസ് പറ്റിയാല്‍, എബ്രാഹം നെടുങ്ങാട്ട്, ഡോ. ജയിംസ് കോട്ടൂര്‍, പീലിക്കുട്ടി (മാത്യു ഫിലിപ്പ്), ജോസഫ് പടന്നമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് കല്ലിടുക്കില്‍ 'കേരള െ്രെകസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്‍ 2009'നെ സംബന്ധിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സോവനീര്‍ പ്രസിദ്ധീകരിക്കുകയും ഡോ ജയിംസ് കോട്ടൂര്‍, ജോര്‍ജ് മൂലേച്ചാലില്‍, ആനി ജേക്കബ്, എ സി ജോര്‍ജ് എന്നിവര്‍ക്ക് പൊന്നാടയും കീര്‍ത്തീഫലകവും നല്‍കി അവരെ ആദരിക്കുകയും ചെയ്തു.ലഞ്ചിനുശേഷം ട്രസ്റ്റ് ബില്ലിനെസംബന്ധിച്ച് സമഗ്രമായ ചര്‍ച്ച നടത്തുകയുണ്ടായി. സമ്മേളനത്തെ നയിച്ചത് കെസിആര്‍എം നോര്‍ത് അമേരിക്കയുടെ സെക്രട്ടറി ജയിംസ് കുരീക്കാട്ടില്‍ ആയിരുന്നു. സമ്മേളനാദ്ധ്യക്ഷനായിരുന്ന ഞാന്‍അവിടെ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങളാണ്ചുവടെ കൊടുക്കുന്നത്:

സഭാനവീകരണപ്രസ്ഥാനമാകുന്ന ഉരുക്കുചങ്ങലയുടെ ഓരോ കണ്ണികളാണ് നാം ഓരോരുത്തരും. സഭയിലെ കള്ളന്മാര്‍ എന്തുപറഞ്ഞാലും, എന്തുപ്രചരിപ്പിച്ചാലും, നമ്മളാരും സഭാവിരോധികളല്ല; സഭാവിരുദ്ധരല്ല; വിമതരല്ല; സഭയെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരല്ല; സാത്താന്‍ സേവകരല്ല. സത്യം തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്ന സഭയിലെ കുറെ നല്ല മനുഷ്യരാണ്, നമ്മള്‍. സഭയിലെ കള്ളന്മാരെയും കൊള്ളക്കാരെയും വ്യഭിചാരികളെയും ബാലപീഡകരെയും കന്ന്യാസ്ത്രിപീഡകരെയും പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്ന സകല വൃത്തികെട്ടവന്മാരുടെയും ദുഷ്പ്രവര്‍ത്തികളെ സധൈര്യം മലമുകളില്‍ നിന്നുകൊണ്ട് വിളിച്ചുകൂവുന്നവരാണ്, നമ്മള്‍. അനീതിപ്രവര്‍ത്തിച്ച്യേശുക്രിസ്തുവിനെ വീണ്ടും വീണ്ടും ഒറ്റിക്കൊടുക്കുന്ന ഗൂഢസംഘടനകളായക്രിസ്തീയസഭകളുടെമേലധികാരത്തെ ദാക്ഷണ്യമില്ലാതെ വിമര്‍ശിക്കുന്നവരാണ്, നമ്മള്‍. ഒരേ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പൊരുതുന്നവരുടെ സ്‌നേഹത്തിന്‍റെ ഉരുക്കുചങ്ങലയാണ്, നമ്മള്‍.

മനുഷ്യരുടെ കൂട്ടക്കുരുതിയ്ക്കും സമൂല നാശത്തിനും ദൈവവും രാജ്യവും, എന്നുവെച്ചാല്‍ മതവും രാജാക്കന്മാരും അല്ലെങ്കില്‍ ചക്രവര്‍ത്തിമാരും, തമ്മില്‍ കൈകോര്‍ത്തുപിടിച്ച കാലത്തിന്‍റെ ചരിത്രം നാം വായിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ (Crusades) മതവിചാരണകോടതികള്‍ (Inquisition), മന്ത്രവാദിനിവേട്ട (Witch hunt), സ്വവര്‍ഗരതിക്കാര്‍ യഹൂദര്‍ സ്ത്രീകള്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെ പീഡിപ്പിച്ചതെല്ലാം ചരിത്രത്തിന്‍റെ ഏടുകളില്‍ നമുക്ക് വായിക്കാന്‍ കഴിയും. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഇന്നില്ല. ജനാധിപത്യഭരണമാണ് ഇന്നു നടക്കുന്നത്. അപ്പോള്‍ സഭാധികാരികള്‍അവരുടെതന്ത്രംമാറ്റി, രാഷ്ട്രീയക്കാരെയും ധനവാന്മാരെയും കൂട്ടുപിടിക്കാന്‍ തുടങ്ങി.മതത്തിന്‍റെ രണ്ട് നെടുംതൂണുകളാണ് ദാരിദ്ര്യവും വിവരമില്ലായ്മയും.ഒരിക്കല്‍ ഒരു കര്‍ദിനാള്‍ ഒരു രാജാവിനോടു പറഞ്ഞു: "If you keep them poor I will keep them ignorant".കെട്ടുതാലി പറിച്ചുകൊടുത്തും റിട്ടയര്‍മെന്‍റ് ഫണ്ടില്‍നിന്നും ഡോളര്‍ പിന്‍വലിച്ച് കരിസ്മാറ്റിക് തട്ടിപ്പുകാരുടെ കോട്ടയില്‍ നിക്ഷേപിച്ചും തൃപ്തിയടയുന്ന ഭോഷരുടെ എണ്ണം ഇന്നുംകുറവല്ല. സമൃദ്ധിയുടെ സുവിശേഷം (Prospertiy Gospel) പ്രസംഗിച്ച് പാവപ്പെട്ടവരുടെകീശകാലിയാക്കുന്ന മില്യനെയര്‍ പാസ്റ്റര്‍മാരെയും അമേരിക്കയില്‍ ജീവിക്കുന്ന നമുക്കറിയാം. കേരളസഭയിലെആനുകാലികസംഭവങ്ങള്‍ഉറച്ചവിശ്വാ സികളുടെ വിശ്വാസത്തെപ്പോലും ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നു.

കെസിആര്‍എംനോര്‍ത് അമേരിക്കപോലുള്ളസഭാനവീകരണപ്രസ്ഥാനങ്ങളുടെപ്ര സക്തിയെന്തെന്ന് മേല്‍പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കണം. രണ്ട്വിഷയങ്ങളാണ് എന്‍റെ മനസ്സില്‍പൊന്തിവരുന്നത്.

ഒന്നാമത്തത്,സഭയില്‍നടക്കുന്നഅനീതിക്കുംചൂഷണത്തിനുംഎതിരായിസമരംചെയ്യുക. രണ്ടാമത്തത്,സുവിശേഷദര്‍ശനത്തിലേയ്ക്ക് (Gospel vision) സഭയെനവീകരിക്കുക. സഭാധികാരികളുടെയും സാധാരണവിശ്വാസികളുടെയുംചിന്താമണ്ഡലങ്ങളിലും പെരുമാറ്റരീതികളിലും കാലോചിതമായമാറ്റങ്ങള്‍ സംഭവിക്കണം.എങ്കിലേക്രിയാത്മകമായസഭാനവീകരണംസാധ്യമാകൂ. സഭപള്ളിക്കെട്ടിടങ്ങളല്ല; മെത്രാന്മാരും അച്ചന്മാരുമല്ല. സഭദൈവജനത്തിന്‍റെ കൂട്ടായ്മയാണ്. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ അക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയുംചെയ്തു. നവീകരണപ്രസ്ഥാനങ്ങള്‍സഭയിലെഅനീതികള്‍, ചൂഷണങ്ങള്‍,അധികാരികളുടെദുഷ്ഭരണം, ലൈംഗികഅരാജകത്വം, സാമ്പത്തികക്രമക്കേടുകള്‍ തുടങ്ങിയസ ഭാരോഗങ്ങളെമാത്രം അഭിസംബോധനചെയ്യുന്നത് തോല്‍വിക്കുള്ള സമവാക്യംമാത്രമാകും. അപ്പോള്‍ സഭാനവീകരണപ്രസ്ഥാനങ്ങള്‍ സുവിശേ ഷദര്‍ശനത്തിനാണ് ഊന്നല്‍നല്‍കേണ്ടത്.പന്തക്കുസ്തായ്ക്കുശേഷമുള്ള ആദിമസഭയിലും മതനിന്ദ, കാപട്യം, എതിര്‍പ്പ്, അധാര്‍മികത എല്ലാം ഉണ്ടായിരുന്നു.

ഇന്നത്തെപ്പോലെ സഭ അന്നുംകലങ്ങിയതായിരുന്നു .എന്നാല്‍ആദിമസഭയുടെ നാരായവേര്യേശുപഠനങ്ങളായിരുന്നു. സഭാനവീകരണ പ്രസ്ഥാനക്കാരുടെപ്രവര്‍ത്തനത്തിന്‍റെനാരായവേരും യേശുപഠനങ്ങള്‍ ആയിരിക്കണം.യഹൂദപൗരോഹിത്യത്തിന്‍റെകപടനേതൃത്വത്തെവിറപ്പിച്ച, പ്രാവുകച്ചവടക്കാരെയും നാണയമാറ്റക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ചോടിച്ച് കൊള്ളക്കാരുടെ ഗുഹയില്‍ നിന്നുംപ്രാര്‍ത്ഥനാലയത്തെ ശുദ്ധമാക്കിയ യേശുവായിരിക്കണം നമ്മുടെവഴികാട്ടി.യേശുവിലൂടെ ആയിരിക്കണംവിജയത്തിന്‍റെ കോടിപാറേണ്ടത്. തട്ടുങ്കല്‍, ഫ്രാങ്കോ, എഡ്വിന്‍, റോബിന്‍, കൊക്കന്‍,സോണി,തെക്കേമുറി,പീലിയാനിക്കല്‍, ജോസഫ് പാംപ്ലാനി, മാര്‍ ആലഞ്ചേരിതുടങ്ങിയവര്‍ ദൈവജനത്തിന്‍റെ വിശ്വാസത്തെ തകര്‍ത്തവരാണ്; സഭയെ നാറ്റിച്ചവരാണ്.

രണ്ട് സുരക്ഷാപോലീസ് ഓഫീസര്‍മാരുടെ അകമ്പടിയോടെ സഭാതലവന്‍ദ ിവ്യബലിഅര്‍പ്പിക്കാന്‍ ഹ്യൂസ്റ്റനിലെ പഞ്ചനക്ഷത്രഹോട്ടലില്‍ സജ്ജമാക്കിയ അള്‍ത്താരയിലേയ്ക്ക് നടന്നുപോകുന്നതുകണ്ടപ്പോള്‍ എനിക്ക് ആദ്യംആശ്ചര്യവും പിന്നീട് ലജ്ജയുംതോന്നി. സീറോ മലബാര്‍സഭ ഇനി എന്ത് നാറാനിരിക്കുന്നു? വഞ്ചിസ്ക്വയറില്‍ സത്യാഗ്രഹമിരുന്ന കുറവിലങ്ങാട്ടെ കന്ന്യാസ്ത്രീകള്‍ക്കു ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച ലൂസികളപ്പുര സിസ്റ്ററിന് കഴിഞ്ഞദിവസംപുറത്താക്കല്‍ നോട്ടീസുലഭിച്ചവിവരം നമുക്കെല്ലാവര്‍ക്കുമറിയാം. കൊലക്കേസില്‍ പ്രതിയായ സ്‌റ്റെഫിയെയും റോബിന്‍കേസില്‍ കള്ളത്തരം കാണിച്ച സിസ്റ്റര്‍മാരെയും തേരകത്തച്ചനെയും സഭസംരക്ഷിക്കുന്നു.സിസ്റ്റര്‍ ലൂസിയുടെ പേരില്‍ ക്രിമിനല്‍കേസില്ല. പലവൈദികര്‍ക്കെതിരേയും ക്രിമിനല്‍കേസുണ്ട്.  മാര്‍ആലഞ്ചേരിയുടെ പേരിലും ക്രിമിനല്‍കേസുണ്ട്. അവരെയെല്ലാം സഭസംരക്ഷിക്കുന്നു. ഇത്തരംചിറ്റമ്മനയം കാണുമ്പോള്‍ മനഃസാക്ഷിയുള്ള ഒരുക്രിസ്ത്യാനി എങ്ങനെ പ്രതികരിക്കാതിരിക്കും? പകല്‍ വെളിച്ചംപോലെ വ്യക്തമായ അനീതികള്‍ക്കെതിരായി നവീകരണ പ്രസ്ഥാനക്കാര്‍ പ്രതികരിച്ചേമതിയാകൂ.
സമ്പത്തിന്‍റെ കുത്തൊഴുക്കാണ് ഇതിനെല്ലാം കാരണം.

ഉദയമ്പേരൂര്‍ സൂനഹദോസില്‍വെച്ച് മെനേസിസ് മെത്രാപ്പോലീത്ത മാര്‍തോമാ ക്രിസ്ത്യാനികളുടെ ജനാധിപത്യപള്ളിഭരണ സമ്പ്രദായത്തെ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. പിന്നീട് ഫ്രാന്‍സിസ് റോസ് മെത്രാനും നൂറ്റാണ്ടുകള്‍ക്കുശേഷം നാട്ടുമെത്രാനായ മാക്കീല്‍ മത്തായി മെത്രാനുമെല്ലാം പള്ളിഭരണംപിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നമ്മുടെ പൂര്‍വീകര്‍ അതിന് സമ്മതിച്ചില്ല. എന്നാല്‍ ഈഅടുത്തകാലത്ത് പൗരസ്ത്യ കാനോന്‍ നിയമം നടപ്പിലാക്കിപള്ളി സ്വത്തുക്കള്‍ മെത്രാന്മാര്‍പിടിച്ചെടുത്തപ്പോള്‍പ്രതികരണശക്തിനഷ്ടപ്പെട്ടജനംമൗനംപാലിക്കുകയാണ്‌ചെയ്തത്.  ഏതാനുംചിലമെത്രാന്മാരുടെആഗ്രഹപ്രകാരംകല്‍ദായആരാധനക്രമവും, മാര്‍തോമകുരിശുഉം സഭയില്‍നടപ്പിലാക്കിയപ്പോഴുംദൈവജനം മൗനികളായി. ഈസാഹചര്യത്തില്‍, കെസിആര്‍എംനോര്‍ത് അമേരിക്കപോലുള്ള സംഘടനകള്‍ സഭയിലെ തിരുത്തല്‍ശക്തികളായി മാറണം. പള്ളികളുടെ സാമ്പത്തികഭരണം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ നിയമംഉണ്ടാക്കണം. അത്‌നേടിയെടുക്കാന്‍ നാംകൂട്ടത്തോടെ പരിശ്രമിക്കണം.

ഇന്ന് മനുഷ്യര്‍ വിദ്യാസമ്പന്നരാണ്.അവരില്‍ ശാസ്ത്രബോധം വര്‍ദ്ധിക്കുന്നു. സ്വതന്ത്രചിന്തകരുടെ എണ്ണം അനുദിനംപെരുകുന്നു. സഭാധികാരമാകുന്ന വളരെ ചെറിയ ഒരുസംഘമാണ്വിശ്വാസികളെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്ന തിരിച്ചറിവ്‌സാധാരണക്കാര്‍പോലും മനസ്സിലാക്കിത്തുടങ്ങി.എങ്കിലും സമര്‍ത്ഥരായആളുക ള്‍എന്തുകൊണ്ട് മണ്ടത്തരങ്ങളില്‍ വിശ്വസിക്കുന്നു എന്നചോദ്യംഎന്നെ എപ്പോഴുംഅലട്ടാറുണ്ട്.

സഭയെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ സഭാമക്കളെബോധവല്‍ക്കരിക്കണം. പുണ്യവാന്മാരുടെയും പുണ്യവതികളുടെയും തിരുനാളാഘോഷങ്ങളോവായാടി വൈദികരുടെ ധ്യാനപ്രസംഗങ്ങളോ അല്ലാനിത്യരക്ഷയുടെവഴി. ആവഴിമിശിഹാനുകരണമാണെന്ന്വിശ്വാസികളെബോധ്യപ്പെടുത്ത ണം. ഒരുക്രിസ്തീയസംഘടനയായ കെസിആര്‍എം നോര്‍ത് അമേരിക്കയുടെലക്ഷ്യങ്ങളില്‍ ഒന്നായിരിക്കണമത്.നമുക്ക്വായുണ്ട്; പക്ഷെനമ്മള്‍ ശബ്ദിക്കാറില്ല. നമുക്ക്തൂലികയുണ്ട്; പക്ഷെനമ്മള്‍ എഴുതാറില്ല. എന്നാല്‍നാംശബ്ദിക്കണം; നാംഎഴുതണം .സഭയില്‍നടക്കുന്നഅനീതികളെപ്പറ്റിയുംക്രിസ് താനുകരണത്തെപ്പറ്റിയുംപാടിനടക്കുന്ന പാണന്മാരാകണം നാമിന്ന്. സുവിശേഷജീവിതം നയിക്കാന്‍പള്ളിതടസ്സമാകാന്‍ പാടില്ല. അതുകൊണ്ടു അവസാനംവരെനാം ഈകള്ളനാണയങ്ങളോട ്‌പൊരുതണം.

ഇന്നിവിടെ ഷിക്കാഗോയില്‍ ഈ സംഗമംസംഘടിപ്പിക്കാന്‍ ആത്മാര്‍ത്ഥമായിസഹകരിച്ച നിങ്ങള്‍എല്ല ാവര്‍ക്കും സംഘടനയുടെ പ്രസിഡണ്ട ്എന്നനിലയ്ക്ക് നന്ദിരേഖപ്പെടുത്ത ികൊണ്ടും ഈ സംഘടനനമ്മുടെ പൊതുആവശ്യമാണ് എന്നധാരണയോടെ ഭാവിയിലുംനിങ്ങള്‍ എല്ലാവരുടെയുംസഹകരണം അഭ്യര്‍ത്ഥിക്കുന്നു.നന്ദി. നമസ്കാരം.



കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും (ചാക്കോ കളരിക്കല്‍)
Join WhatsApp News
Tony Manalel 2019-08-19 18:08:11
Thanks 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക