Image

ജലനിരപ്പ് 136 അടിയാക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്: ജസ്റ്റിസ് കെ.ടി. തോമസ്

Published on 04 May, 2012
ജലനിരപ്പ് 136 അടിയാക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്: ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനോട് യോജിക്കുന്നതായി ജസ്റ്റിസ് കെ. ടി. തോമസ് പറഞ്ഞു.

വിദഗ്ധര്‍ പരിശോധിച്ച് കണ്ടെത്തിയതാണത്. അതു തെറ്റാണെന്നു പറയാനുള്ള വൈദഗ്ധ്യം തനിക്കില്ല. എന്നാല്‍ പുതിയ ഡാം വേണമെന്ന നിര്‍ദ്ദേശം റിപ്പോര്‍ട്ടിലുണ്ട്. ഡാം സുരക്ഷിതമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ ഡാം എപ്പോള്‍ വേണമെന്നും മറ്റുമുള്ള കാര്യത്തിലാണ് പുനഃപരിശോധന വേണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന തന്റെ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി വേണം ഇനി കോടതിയില്‍ കേരളത്തിനു വാദിക്കാന്‍ - ജസ്റ്റിസ്   തോമസ് പറഞ്ഞു. റിപ്പോര്‍ട്ട് കേരളത്തിന് എതിരല്ല. ഡാം സുരക്ഷിതമാണെന്നു പറയുമ്പോള്‍ അത് ജനത്തിന് എതിരാകുന്നത് എങ്ങനെയെന്ന് ജസ്റ്റിസ് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക